മുഖക്കുരു അകറ്റാൻ ആദ്യം ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ; ഡോക്ടർ പറയുന്നു

By Web TeamFirst Published Nov 3, 2020, 5:01 PM IST
Highlights

പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഹോര്‍മോണല്‍ ഘടകങ്ങൾ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. ഇവ മുഖക്കുരുവുണ്ടാകുന്നതിനും മറ്റും കാരണമാകും. 

മുഖക്കുരു ഇന്ന് മിക്കവരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. മുഖക്കുരു വരുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. പലവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നമ്മളെ സ്വാധീനിക്കാറുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ മാറ്റിമാറി പരീക്ഷിക്കുന്നത് പലപ്പോഴും പ്രശ്‌നം രൂക്ഷമാക്കാറുണ്ട്. ചില ഭക്ഷണങ്ങൾ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. 

ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും പാലുൽപ്പന്നങ്ങളും മുഖക്കുരു കൂട്ടുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഹോര്‍മോണല്‍ ഘടകങ്ങൾ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. ഇവ മുഖക്കുരുവുണ്ടാകുന്നതിനും മറ്റും കാരണമാകും. 

 

 

മധുര പലഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുന്നതിനും ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിക്കുന്നതിനും കാരണമാകും. അധികമായി മധുരം കഴിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവികമായ മൃദുലത നഷ്ടമാക്കുകയും ചെയ്യും. മാത്രമല്ല മുഖത്ത് ചുളിവുകള്‍ വീഴാനും ഇത് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

“എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പാക്കുക. ആരോഗ്യകരമായി തുടരുന്നതിന് കൊഴുപ്പുകൾ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാണ്, പക്ഷേ നിങ്ങൾ അവ മിതമായി കഴിക്കണം. പാലുൽപ്പന്നങ്ങൾ പരമാവധി കുറച്ച് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. വാൾനട്ട്, ബദാം, സാൽമൺ പോലുള്ള മത്സ്യം എന്നിവ ഉൾപ്പെടുത്തുക ''- ദില്ലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ പോഷകാഹാര വിദഗ്ധയായ സീമ സിംഗ് പറയുന്നു.

ഹോർമോൺ മാറ്റങ്ങൾ, വിറ്റാമിനുകളുടെ കുറവ്, മറ്റ് പല കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എരിവുള്ള ഭക്ഷണങ്ങൾ, പഞ്ചസാര, മദ്യം എന്നിവ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകാമെന്നും സീമ സിംഗ് പറഞ്ഞു. 

മുഖക്കുരു മാറാൻ ഇതാ അഞ്ച് മാർ​ഗങ്ങൾ


 

click me!