Omicron : പ്രതിരോധശേഷി കൂട്ടാൻ‌ ഇതാ ഏഴ് 'സൂപ്പർ ഫുഡുകൾ'

By Web TeamFirst Published Dec 6, 2021, 12:14 PM IST
Highlights

ഈ തണുപ്പ് കാലത്ത് നല്ല ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിൽ ഭക്ഷണ ശീലങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ പറഞ്ഞു.

ശരീരത്തെ രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നത് രോഗപ്രതിരോധ സംവിധാനമാണ്. 
രോഗപ്രതിരോധ സംവിധാനം  രോഗാണുക്കളെ ആക്രമിക്കുകയും നമ്മെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉൾപ്പെടുന്നു: തൈമസ്, പ്ലീലിംഫ് നോഡുകൾ, ബി സെല്ലുകളും ടി സെല്ലുകളും ഉൾപ്പെടെയുള്ള ലിംഫോസൈറ്റുകൾ, ആന്റിബോഡികൾ.

തണുപ്പ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. പ്രതിരോധശേഷി കൂട്ടുന്നത് അസുഖം വരാതിരിക്കാൻ മാത്രമല്ല, ചർമ്മം, മുടി, സന്ധികളുടെ ആരോഗ്യം എന്നിവ നിലനിർത്താനും സഹായിക്കുന്നു. ചർമ്മത്തിലെ വരൾച്ച, എക്‌സിമ, സോറിയാസിസ് എന്നിവയാണ് തണുപ്പ് കാലത്ത് കൂടുതലായി കണ്ട് വരുന്ന പ്രശ്നങ്ങളെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ പറഞ്ഞു.

ഈ തണുപ്പ് കാലത്ത് നല്ല ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിൽ ഭക്ഷണ ശീലങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

നെയ്യ്...

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ഡി, കെ, ഇ, എ എന്നിവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. മറ്റ് ഭക്ഷണങ്ങളിൽ നിന്ന് കൊഴുപ്പ് ലയിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കാനുള്ള നെയ്യുടെ കഴിവ്, ശരിയായ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നമ്മുടെ പ്രതിരോധ സംവിധാനത്തെ പോഷിപ്പിക്കുന്നു.

 

 

മധുരക്കിഴങ്ങ്...

നാരുകൾ, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടവും പോഷകങ്ങളാൽ സമ്പന്നവുമാണ്. മധുരക്കിഴങ്ങ് കഴിക്കുന്നത് മലബന്ധം ഭേദമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കും. ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും ശരീരത്തിലെ വിറ്റാമിൻ സി നിറവേറ്റുന്നതിനും മധുരക്കിഴങ്ങ് സഹായിക്കും.

നെല്ലിക്ക...

പ്രതിരോധശേഷി വർധിപ്പിക്കുന്ന വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക അണുബാധകളെ അകറ്റി നിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ (ഡബ്ല്യുബിസി) ഉത്പാദനം വർദ്ധിപ്പിക്കുകയും നിരവധി അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഈന്തപ്പഴം...

ഈന്തപ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും നല്ല ഉറവിടമാണ്. കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈന്തപ്പഴം എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിലും ഇതിന് പ്രധാന പങ്കുണ്ട്.

 

 

ശർക്കര...

ഇരുമ്പിന്റെ സമ്പുഷ്ടമായതിനാൽ വിളർച്ച അകറ്റാൻ മികച്ചൊരു ഭക്ഷണമാണ് ശർക്കര. ഇരുമ്പ് ചുവന്ന രക്താണുക്കളുമായി ഓക്സിജനെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ശരീരത്തിലെ ഓക്‌സിജന്റെ ലഭ്യത കുറയുകയും ചെയ്യുന്നു. ശർക്കര ശക്തമായ ശ്വാസകോശ ശുദ്ധീകരണമായി പ്രവർത്തിക്കുന്നു.

ബ്രൊക്കോളി...

ബ്രോക്കോളി രോഗപ്രതിരോധ സംവിധാനത്തെ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയാൽ സമ്പന്നമായ ബ്രൊക്കോളി ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ വർധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം, ഹൃദയാരോഗ്യം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണ നാരുകളുടെ മികച്ച ഉറവിടം കൂടിയാണിത്.

 

 

നട്സ്...

ബദാം, വാൾനട്ട് എന്നിവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബദാമിൽ വൈറ്റമിൻ ഇ, ആന്റി ഓക്സിഡൻറുകൾ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, അതേസമയം വാൽനട്ട് ഒമേഗ -3 ന്റെ മികച്ച ഉറവിടമാണ്.

ഒമിക്രോൺ വകഭേദം; പേടിക്കേണ്ടതില്ല, ഡോ. ആന്റണി ഫൗസി പറയുന്നു

click me!