പ്രമേഹമുള്ളവർ ഈ 3 ഭക്ഷണങ്ങൾ ഒഴിവാക്കുക

By Web TeamFirst Published Sep 22, 2019, 3:40 PM IST
Highlights

പ്രമേഹമുള്ളവർ മധുരപാനീയങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും. 

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലി, ഭക്ഷണം, ഫിറ്റ്നസ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഭക്ഷണം പ്രശ്നക്കാരാകാറുണ്ട്. ആരോഗ്യകരമെന്നു തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. വയറിൽ കൊഴുപ്പ് അധികം അടിഞ്ഞു കൂടാൻ കാരണമാകും. ഒപ്പം ശരീരഭാരവും വ്യത്യാസപ്പെടും. പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....

ഒന്ന്....

പ്രമേഹമുള്ളവർ മധുരപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും. 

രണ്ട്...

 പീനട്ട് ബട്ടർ, ക്രീം, സ്പ്രെഡ് ഇവയിലെല്ലാമുള്ള ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തിനു ദോഷകരമാണ്. ഇവ ഇൻഫ്ലമേഷൻ കൂട്ടുകയും ഇൻസുലിൻ പ്രതിരോധം, കുടവയർ ഇവയ്ക്കു കാരണമാകുകയും ചെയ്യും. 

മൂന്ന്...

 വൈറ്റ് ബ്രഡിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാൽ നാരുകൾ വളരെ കുറവും. വൈറ്റ് ബ്രഡും ഇതുപോലെ റിഫൈൻഡ് ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പകരം മുഴു ധാന്യങ്ങൾ (whole grains) കൊണ്ടുള്ള ബ്രഡ് തിരഞ്ഞെടുക്കാം.  

click me!