കൊളസ്ട്രോൾ നിയന്ത്രിക്കുന്ന 5 ഭക്ഷണങ്ങൾ ഇതാ...

By Web TeamFirst Published Apr 16, 2019, 9:46 AM IST
Highlights

 കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം വരാതെ സംരക്ഷിക്കുന്നു. 

കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. 

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

കഴിക്കേണ്ടത്...

ഒന്ന്...

 കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം വരാതെ സംരക്ഷിക്കുന്നു. 

രണ്ട്...

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് മുമ്പ് നടത്തിയ മിക്ക പഠനങ്ങളിലും പറയുന്നത്. ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും അസിഡിറ്റി, ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വരാതെയും നോക്കുന്നു.

മൂന്ന്...

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റായ ഡോ. രുപാലി ദത്ത പറയുന്നു. 

നാല്...

 ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. കൊളസ്ട്രോൾ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക സഹായിക്കും. 

അഞ്ച്...

ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ​ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രമേഹരോഗികൾ ഇഞ്ചി നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.


 

click me!