‌തിളങ്ങുന്ന ചര്‍മ്മത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ

Web Desk   | Asianet News
Published : Jan 18, 2021, 05:06 PM IST
‌തിളങ്ങുന്ന ചര്‍മ്മത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ

Synopsis

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ചര്‍മ്മകോശങ്ങളെ നന്നാക്കുകയും ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.

ആരോ​ഗ്യകരമായ ചര്‍മ്മത്തിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനായി ചിട്ടയായതും പോഷകസമ്പുഷ്ടമായതുമായ ഒരു ഭക്ഷണരീതി പിന്തുടരേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ചര്‍മ്മകോശങ്ങളെ നന്നാക്കുകയും ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

കാരറ്റ്...

 ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറികളിലൊന്നാണ് കാരറ്റ്.  ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാരറ്റിലുള്ള വിറ്റാമിന്‍ എ ചര്‍മ്മത്തിലെ കോശങ്ങളെ നന്നാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

 

 

ബീറ്റ്‌റൂട്ട്...

ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ ഹൈപ്പര്‍പിഗ്മെന്റേഷനെ നീക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ആയതിനാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയും അകാല വാര്‍ദ്ധക്യവും തടയാന്‍ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്.

കാപ്‌സിക്കം...

വിറ്റാമിന്‍ സി, ഉയര്‍ന്ന അളവില്‍ കരോട്ടിനോയിഡുകള്‍,  മറ്റ് പ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകാഹാരമാണ് കാപ്‌സിക്കം. കാപ്‌സിക്കം പോലുള്ള ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മികച്ച നിറം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

തെെര്...

കാത്സ്യം ധാരാളമായി അടങ്ങിയ തെെര് ചർമ്മസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോ​ഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും.ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം.

 

 

ഓറഞ്ച്...

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖത്തെ പാടുകളും ചുളിവുകളും അകറ്റാൻ സഹായിക്കുന്നു. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മ്മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും നല്ലതാണ്.

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ