Food For Hair Growth : ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ; കരുത്തുള്ള മുടി സ്വന്തമാക്കാം

Web Desk   | Asianet News
Published : Feb 11, 2022, 07:33 PM ISTUpdated : Feb 11, 2022, 08:26 PM IST
Food For Hair Growth :   ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ; കരുത്തുള്ള മുടി സ്വന്തമാക്കാം

Synopsis

മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം, ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം, സമ്മർദ്ദം,  മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം ഇതിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നതാണ്. 

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ (Hair Fall). മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം.പാരമ്പര്യം,ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം,സമ്മർദ്ദം(Stress), മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം ഇതിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നതാണ്. 

ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകൾ, ആർത്തവവിരാമം എന്നീ കാരണങ്ങളെല്ലാം കൊണ്ട് സ്ത്രീകളിൽ പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകുന്നു. മുടികൊഴിച്ചിൽ അകറ്റാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ബയോട്ടിൻ കുറവുകൾ മുടി പൊട്ടുന്നതിന് കാരണമാകും. ചർമ്മത്തിനും മുടിക്കും ആരോഗ്യകരമായ ഭക്ഷണമാണ് പയർവർഗ്ഗങ്ങൾ. ബീൻസ് സിങ്കിന്റെ നല്ല ഉറവിടമാണ്. ഇത് മുടി വളർച്ചയ്ക്കു സഹായിക്കുന്നു. 

 

 

രണ്ട്...

സിങ്ക് സമ്പുഷ്ടമാണ് ചിയ വിത്തുകൾ. മുടിയുടെ ആരോ​ഗ്യമുള്ളതാക്കാൻ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കവും ഇലാസ്തികതയും വർദ്ധിപ്പിക്കാൻ സഹായിക്കും.

മൂന്ന്...

ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി കഴിച്ചാൽ മുടി വളരാൻ സഹായിക്കും.

 

 

നാല്...

പാലക്ക് ചീര ആരോഗ്യകരമായ ഒരു ഇലക്കറിയാണ്. അതിൽ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി എന്നിവ പോലുള്ള പ്രയോജനകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ എ ചർമ്മ ഗ്രന്ഥികളെ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ തലയോട്ടിയിൽ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു.

അഞ്ച്...

പ്രോട്ടീനാൽ സമ്പുഷ്ടമാണ് മുട്ട.നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മുട്ടയുടെ വെള്ള തലയോട്ടിയിൽ പുരട്ടുന്നത് മുടിയെ ആരോ​ഗ്യമുള്ളതാക്കുന്നു.

വഴുതനങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

 


 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?