Vitamin E : വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Web Desk   | Asianet News
Published : Feb 08, 2022, 01:59 PM ISTUpdated : Feb 08, 2022, 02:14 PM IST
Vitamin E :  വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ ഇ അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, മുറിവുകൾ പതുക്കെ ഉണങ്ങുക എന്നിവ രോഗപ്രതിരോധ ശേഷി ദുർബലമായതിന്റെ സൂചനകളാണ്. വിറ്റാമിൻ ഇയുടെ കുറവ് റെറ്റിനയെയും ബാധിക്കും. ഇത് ദുർബലമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

എല്ലാ പോഷകങ്ങളും ശരീരത്തിന് പ്രധാനപ്പെട്ടതാണ്. അതിലൊന്നാണ് വിറ്റാമിൻ ഇ (Vitamin E ). ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുകയും ആരോഗ്യമുള്ള ചർമ്മം, മുടി (Hair), പേശികൾ എന്നിവയ്ക്കും പ്രധാനപ്പെട്ട പോഷകമാണ്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവർത്തിക്കുന്നു.

ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു. ഈ ശക്തമായ ആന്റി ഓക്‌സിഡന്റ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിൽ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവർത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു.  വിറ്റാമിൻ ഇ തലയോട്ടിയിലെ മൈക്രോ സർക്കുലേഷനെ സഹായിക്കുകയും മുടിയ്ക്ക് പോഷണം നൽകുകയും അവയെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ കുറഞ്ഞാൽ മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, കാഴ്ച കുറയുക, ക്ഷീണം എന്നിവയ്ക്ക് കാരണമാകും.  ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ ഇ അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, മുറിവുകൾ പതുക്കെ ഉണങ്ങുക എന്നിവ രോഗപ്രതിരോധ ശേഷി ദുർബലമായതിന്റെ സൂചനകളാണ്.

വിറ്റാമിൻ ഇയുടെ കുറവ് റെറ്റിനയെയും ബാധിക്കും. ഇത് ദുർബലമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിന് പുറമേ വിറ്റാമിൻ ഇ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ബദാം, അവാക്കാഡോ, ഇലക്കറികൾ, പീനട്ട് ബട്ടർ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ ഇയാൽ സമ്പുഷ്ടമാണ് ഈ ഭക്ഷണങ്ങൾ.

Read more ഒരിക്കല്‍ വന്ന് ഭേദമായ ശേഷം വീണ്ടും കൊവിഡ് വരാന്‍ എത്ര സമയമെടുക്കും?
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!