Immunity Rich Foods : പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Jan 28, 2022, 10:19 PM ISTUpdated : Jan 28, 2022, 10:25 PM IST
Immunity Rich Foods :  പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Synopsis

ഈ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. അതിന് വേണ്ടി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

നിലവിൽ കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ മൂലമുള്ള കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണുള്ളത്. മറ്റൊരു കൊവിഡ് തരംഗത്തെ കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഈ സമയത്ത് ആരോഗ്യകരമായ ജീവിതശൈലി നാം ഓരോരുത്തരും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

ഈ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. അതിന് വേണ്ടി പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. പ്രതിരോധശേഷി കൂട്ടാൻ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് മികച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

 മധുരക്കിഴങ്ങ്...

നാരുകൾ, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

 

 

ഈന്തപ്പഴം...

വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണസാധനമാണ് ഈന്തപ്പഴം. ഇത് ദഹനപ്രവർത്തനങ്ങളെ സുഗമമാക്കാൻ പ്രവർത്തിക്കുന്നതിനൊപ്പം തന്നെ, ദീർഘനേരത്തേക്ക് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും.

നട്സ്...

ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നട്‌സ്. വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഇവ ശരീരത്തെ ഊഷ്മളമായി നിലനിർത്താനും വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് നട്സ്.

 

 

ശർക്കര...

ശർക്കര പഞ്ചസാരയ്ക്ക് നല്ലൊരു പകരക്കാരനാണ്. കൂടാതെ ഇരുമ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച അകറ്റാൻ സഹായിക്കും.

നെല്ലിക്ക...

വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നായ നെല്ലിക്ക ജലദോഷം, ചുമ, വൈറൽ അണുബാധകൾ അകറ്റുന്നതിന് സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനുള്ള മികച്ച ഭക്ഷണങ്ങളിലൊന്ന് നെല്ലിക്ക.

വുഹാൻ ഗവേഷകര്‍ കണ്ടെത്തിയ 'നിയോകോവ്' വെെറസിനെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്നത്....

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ