സുന്ദരമായ തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Mar 31, 2023, 4:11 PM IST
Highlights

ചില ഭക്ഷണങ്ങളിലെ പോഷകങ്ങളും സംയുക്തങ്ങളും ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ജലാംശം പ്രധാനമാണ്. 
 

ചർമ്മം ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരോഗ്യമുള്ള ശരീരത്തിനായി അത് പരിപാലിക്കുന്ന രീതിയും വളരെ പ്രധാനമാണ്. ചർമ്മ സംരക്ഷണത്തിനായി പലരും പലതരം മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഈ മേക്കപ്പ് ഉൽപ്പന്നങ്ങൾ വിലകൂടിയതിനാൽ ചർമ്മത്തിൽ അവയുടെ അമിത ഉപയോഗം കൂടുതൽ ദോഷം ചെയ്യും. 

ചില ഭക്ഷണങ്ങളിലെ പോഷകങ്ങളും സംയുക്തങ്ങളും ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ജലാംശം പ്രധാനമാണ്. 

മുഖക്കുരു പോലുള്ള അവസ്ഥകളെ ചികിത്സിക്കാൻ ചർമ്മത്തെ പോഷിപ്പിക്കുന്നതിലും ആരോഗ്യകരമായി നിലനിർത്തുന്നതിലും ഭക്ഷണക്രമം നേരിട്ട് പങ്കുവഹിച്ചേക്കാം. ആരോഗ്യമുള്ള ചർമ്മത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളിതാ...

അവോക്കാഡോ...

അവോക്കാഡോയിൽ നാരുകൾ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും കഴിക്കുമ്പോൾ ചർമ്മം മൃദുവാകുന്നു. ഇത് ചർമ്മത്തെ നന്നാക്കുകയും തിളക്കമുള്ളതും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.  

വാൾനട്ട്...

ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകളുള്ള നട്സാണ് വാൾനട്ട്. അവയിൽ നല്ല അളവിൽ സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നല്ല ചർമ്മത്തിന് പ്രധാനമാണ്. ഇത് സ്വാഭാവികമായും ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.

തക്കാളി...

പോഷക സമ്പന്നമായ തക്കാളി ചർമ്മത്തിന് വളരെ ഗുണം ചെയ്യും. കാരണം അവയിൽ ലൈക്കോപീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തക്കാളി കഴിക്കുന്നതിലൂടെ ചർമ്മത്തിലെ ചുളിവുകൾ എളുപ്പത്തിൽ മാറുകയും ചർമ്മം നന്നാക്കുകയും ചെയ്യുന്നു.

ബ്രൊക്കോളി...

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, നാരുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് ബ്രൊക്കോളി. ഇത് ചർമ്മത്തെ തിളക്കമുളതാക്കാൻ സഹായിക്കുന്നു. 

ബദാം...

ബദാം അപൂരിത ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല അവ വിറ്റാമിൻ ഇയുടെ നല്ല ഉറവിടവുമാണ്. ഇത് ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

പ്രമേഹം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍...

 

click me!