Health Tips : അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കേണ്ടത്...

By Web TeamFirst Published May 16, 2024, 9:46 AM IST
Highlights

കുതിർത്ത ഉണക്കമുന്തിരി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച  വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.
 

അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തിൽ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും. എന്നിരുന്നാലും, ചില ഭക്ഷണങ്ങളും പ്രതിവിധികളും അസിഡിറ്റിയെ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ..

കുതിർത്ത ഉണക്കമുന്തിരി 

Latest Videos

കുതിർത്ത ഉണക്കമുന്തിരി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച  വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.

മോര്

മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മോര് കഴിക്കുന്നത് നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും. 

പെരുംജീരകം

പെരുംജീരകമിട്ട വെള്ളം അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. പെരുംജീരക വെള്ളം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്.

കരിക്ക് വെള്ളം

ആസിഡ് റിഫ്ലക്സ് ഉള്ള ആളുകൾക്ക് കരിക്ക് വെള്ളം മികച്ചൊരു പാനീയമാണ്. കാരണം കരിക്ക് വെള്ളത്തിൽ  പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സ് കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുന്നു.

വാഴപ്പഴം

അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് വാഴപ്പഴം സഹായകമാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി പ്രശ്നം തടയുന്നതിൽ സഹായിക്കുന്നു.

ഡെങ്കിപ്പനി ; കൊതുകിനെ ഓടിക്കാൻ ഇതാ ചില വഴികൾ

 

click me!