ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളിതാ...

Published : May 03, 2023, 10:42 AM ISTUpdated : May 03, 2023, 10:44 AM IST
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളിതാ...

Synopsis

വ്യായാമവും സമീകൃതാഹാരവും ഉയർന്ന രക്തസമ്മർദ്ദം തടയാൻ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കണമെങ്കിൽ ‌ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ...  

ഹൈപ്പർടെൻഷൻ എന്ന് അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം പലരേയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഹൈപ്പർടെൻഷനുള്ള രോഗികൾ അവരുടെ രക്തസമ്മർദ്ദം നിരന്തരം നിരീക്ഷിക്കണം. ഇത് തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കാരണം ഉയരാം.

വ്യായാമവും സമീകൃതാഹാരവും ഉയർന്ന രക്തസമ്മർദ്ദം തടയാൻ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കണമെങ്കിൽ ‌ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 10 ഭക്ഷണങ്ങളിതാ...

പാലക്ക് ചീര...

പൊട്ടാസ്യം കൂടാതെ, ചീര, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ ഹൃദയ സൗഹൃദ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പാലക്ക് ചീര. ഇലക്കറികൾ ല്യൂട്ടിൻ നല്ല ഉറവിടം കൂടിയാണ്. ധമനികളുടെ ഭിത്തി കട്ടിയാകുന്നത് തടയുന്നതിൽ ല്യൂട്ടിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് സ്ട്രോക്കുകളുടെയും രക്തസമ്മർദ്ദത്തിന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

 

 

തെെര്...

തൈര് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് തടയുന്നു. ഭക്ഷണത്തിൽ സ്ഥിരമായി തൈര് കഴിക്കുന്നത് ഉയർന്ന കൊളസ്‌ട്രോളിന്റെയും ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. അങ്ങനെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

വൻപയർ...

മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് വൻപയർ. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ബീൻസ് കഴിക്കുന്നത് ഹൃദ്രോഗത്തിന്റെ പ്രധാന കാരണമായ ഉയർന്ന രക്തത്തിലെ കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കും.

സാൽമൺ മത്സ്യം...

സാൽമണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ആരോഗ്യകരമായ രക്തസമ്മർദ്ദവും ക്രമമായ ഹൃദയമിടിപ്പും നിലനിർത്താൻ സഹായിക്കുന്നു.

 

 

ഓട്സ്...

‌നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ ഓട്‌സ് നല്ലൊരു പ്രഭാതഭക്ഷണമാണ്. കാരണം അതിൽ നാരുകൾ കൂടുതലാണ്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഓട്‌സിൽ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

​ഗ്രീൻ ടീ...

കഫീൻ അടങ്ങിയ ഗ്രീൻ ടീ ഉപഭോഗം പ്രീഹൈപ്പർടെൻഷനും സ്റ്റേജ് 1 ഹൈപ്പർടെൻഷനും ഉള്ളവരിൽ ബിപി കുറയ്ക്കുകയും ചെയ്യുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ മഞ്ഞൾ സഹായിക്കുമോ? ​പഠനങ്ങൾ പറയുന്നു

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്