ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

By Web TeamFirst Published Jan 16, 2021, 1:33 PM IST
Highlights

കൊളസ്‌ട്രോള്‍ അളവിലും അധികമാകുന്നതോടെയാണ് ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടുവാൻ തുടങ്ങുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. 

നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിനായി അവശ്യം വേണ്ട ഒരു ഘടകമാണ് ‘കൊളസ്ട്രോള്‍’. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെ ആകുന്നതോടു കൂടി ‘കൊളസ്ട്രോള്‍’ വില്ലനാകുകാണ് ചെയ്യുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. 

കൊളസ്‌ട്രോള്‍ അളവിലും അധികമാകുന്നതോടെയാണ് ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടുവാൻ തുടങ്ങുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

എണ്ണ പലഹാരങ്ങൾ...

എണ്ണ പലഹാരങ്ങൾ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും. മാത്രമല്ല, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത്  അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

 

 

ജങ്ക് ഫുഡ്...

ജങ്ക് ഫുഡുകളിൽ മിക്കവയിലും അമിതമായി പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ടൈപ്പ് 2 പ്രമേഹം വരാനുമുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഇത് രക്തക്കുഴലുകളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും.

റെഡ് മീറ്റ്...

റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കാം. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്ന് കൂടാൻ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. 

 

 

ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക...

ഇലക്കറികള്‍...

 ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഇതുവഴി ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാം. ചീരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഏറെ ആരോഗ്യകരമാണ്. 

മാതളനാരങ്ങ...

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാതളനാരങ്ങയും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വിളർച്ച തടയാനും മാതളനാരങ്ങ വളരെ നല്ലതാണ്.

 

 

ഓറഞ്ച് ജ്യൂസ്...

ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോള്‍ മാറ്റി പകരം നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

ഓട്സ്...

കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ സഹായിക്കുന്നു. ഓട്‌സിനുപുറമെ ബീന്‍സ്, ആപ്പിള്‍, കാരറ്റ്, നെല്ലിക്ക തുടങ്ങിയവയിലും ഫൈബര്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

click me!