തലവേദന കൂട്ടുന്ന ഈ ഒമ്പത് ഭക്ഷണങ്ങളെ തിരിച്ചറിയാം...

Published : Jun 05, 2023, 12:42 PM ISTUpdated : Jun 05, 2023, 12:43 PM IST
തലവേദന കൂട്ടുന്ന ഈ ഒമ്പത് ഭക്ഷണങ്ങളെ തിരിച്ചറിയാം...

Synopsis

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാകാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. മൈഗ്രേൻ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടുനിൽക്കുന്നത്. 

തലവേദന  അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. അതേസമയം, പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ് മൈഗ്രേൻ. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാകാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. മൈഗ്രേൻ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടുനിൽക്കുന്നത്. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

കോഫി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിലരില്‍ കോഫി അധികമായി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് തലവേദന വര്‍ധിപ്പിക്കുന്നത്. 

രണ്ട്... 

കൃത്രിമ മധുരം കഴിക്കുന്നതും തലവേദനയെ വര്‍ധിപ്പിക്കുന്നതാണ്. തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക. 

മൂന്ന്...

മൈഗ്രേൻ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം.  മദ്യപാനം മൈഗ്രേൻ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു. 

നാല്...

അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേൻ സാധ്യത ഉണ്ടാക്കും. സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറിനെ പൂര്‍ണമായും ഒഴിവാക്കുക.

അഞ്ച്...

ചോക്ലേറ്റ് കഴിക്കുന്നതും മിതമായ അളവിലാകുന്നതാണ് നല്ലത്.  ചോക്ലേറ്റ് തലവേദന വര്‍ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ആറ്...

മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്, ഹോട്ട്‌ഡോഗ്‌സ്, എന്നിവയെല്ലാം തലവേദന കൂട്ടാം. 

ഏഴ്...

ചീസ് പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം അരുത്. 

എട്ട്...

തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. 

ഒമ്പത്...

ഐസ്ക്രീം പോലെ തണുത്ത ഭക്ഷണങ്ങളും തലവേദനയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!