ലൈംഗികാരോഗ്യത്തിന് എട്ട് ആഹാരങ്ങൾ ശീലമാക്കാം

By Web TeamFirst Published Mar 2, 2020, 8:00 PM IST
Highlights

ചില ഭക്ഷണങ്ങള്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണ സാധനങ്ങളും ലൈംഗിക ശേഷി ഉയ‍‍ർത്തുന്നവയാണ്. ‌

ജീവിതത്തിലെ  പ്രധാന ഘടകമാണ് ലൈംഗികത. ചില ഭക്ഷണങ്ങള്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണ സാധനങ്ങളും ലൈംഗിക ശേഷി ഉയ‍‍ർത്തുന്നവയാണ്. ‌ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം...

തണ്ണിമത്തന്‍...

 പ്രകൃതിദത്ത വയാഗ്രയെന്നാണ് പലരും തണ്ണിമത്തനെ വിശേഷിപ്പിക്കുന്നത്. സിട്രുലൈന്‍ എന്ന സംയുക്തം തണ്ണിമത്തനിലുണ്ട്. ഇത് രക്തയോട്ട് വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായകമാവുകയും ചെയ്യുന്നു.

 ചോക്ലേറ്റ്...

ലൈംഗികവര്‍ദ്ധനവിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സഹായകമായ അമിനോ ആസിഡ് എല്‍അര്‍ജിനൈന്‍ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ആന്റി ഓക്‌സിഡന്റുകളും ഉയര്‍ന്ന അളവില്‍ കഫീനും അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടവും ലിബിഡോ വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

വാല്‍നട്ട്...

 വാല്‍നട്ടില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഈ കൊഴുപ്പുകള്‍ ഡോപാമൈന്‍, അര്‍ജിനൈന്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിനോ ആസിഡാണ്. ഇത് നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ റിലാക്‌സ് ചെയ്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.‌

ബ്ലൂബെറീസ്...

 ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തേനിനൊപ്പം ഇത് കഴിക്കുന്നത് അഡ്രിനാലിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അവക്കാഡോ...

അവക്കാഡോ പഴവും ലൈംഗിക ശേഷിയെ ഉണര്‍ത്താന്‍ കഴിവുള്ള ഒന്നാണ്. സ്ത്രീയിലും പുരുഷനിലും ഒരുപോലെ ഉണര്‍വും, സ്റ്റാമിനയും ഉണ്ടാക്കാനാണ് അവക്കാഡോ സഹായിക്കുന്നത്.  പ്രഭാതഭക്ഷണത്തിൽ അവക്കാഡോ സാലഡ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വെളുത്തുള്ളി...

വെളുത്തുള്ളിയാണ് ലൈംഗികതയെ പരിപോഷിപ്പിക്കുന്ന മറ്റൊരു ഭക്ഷണസാധനം. ഇതിലടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ത്ഥം രക്തപ്രവാഹം കൂട്ടാന്‍ സഹായിക്കുമത്രേ. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ആവശ്യമായ അത്രയും രക്തമെത്തിക്കാന്‍ ഇത് സഹായിക്കുന്നു. ഇതുവഴിയാണ് ലൈംഗികശേഷിയേയും വെളുത്തുള്ളി സ്വാധീനിക്കുന്നത്.



സാൽമൺ ഫിഷ് ....

സാൽമൺ ഫിഷ് ലൈംഗിക ശേഷിയെ ഉണര്‍ത്താന്‍ കഴിവുള്ള ഒന്നാണ്. ഒമേഗ -3 ഫാറ്റി ആസിഡാണ് അതിന് സഹായിക്കുന്നത്. അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കോഫി...

കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റും കഫീനും ഉത്തേജനത്തിനുള്ള നല്ലൊരു ഉപാധിയാണ്. രക്തചംക്രമണം വേഗത്തിലാക്കുന്നു. ശരീരത്തെ ശുദ്ധീകരിച്ചു ഉന്മേഷം നിലനിർത്തുന്നു. അതുകൊണ്ടാണ് ഒരു കപ്പ് കാപ്പി കുടിച്ചാൽ നിമിഷങ്ങൾക്കകം എത്ര വലിയ തലവേദനയും മാറുന്നത്. ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നു.

click me!