Health Tips : ഈ ഭ​ക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം

Published : Jun 07, 2023, 08:11 AM IST
Health Tips :  ഈ ഭ​ക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം

Synopsis

ഓട്‌സിൽ നാരുകളും പോഷകങ്ങളും കൂടുതലാണ്. എന്നാൽ പൂരിതവും ട്രാൻസ് ഫാറ്റും പഞ്ചസാരയും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.   

രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ ഇത് വികസിക്കുന്നു. ഇന്ന് കൂടുതൽ പേരിലും  കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണ്. 

പ്രമേഹരോഗികൾ എപ്പോഴും അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ ‌കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന സംയുക്തങ്ങൾക്ക് പുറമേ, ആന്റിഓക്‌സിഡന്റുകളുടെയും ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ സുപ്രധാന പോഷകങ്ങളുടെയും ഉറവിടമാണ് വെണ്ടയ്ക്ക. 

രണ്ട്...

കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് ബ്രൊക്കോളി ഒരു മികച്ച ഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.

മൂന്ന്...

ബദാം, കടല തുടങ്ങിയ നട്സും പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ചിയ വിത്തുകൾ പോലെ ഫൈബറും ലോ ഡൈജസ്റ്റബിൾ കാർബും അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എന്നാൽ ഭാരം വർധിപ്പിക്കുമെന്നതിനാൽ ഇവ പരിമിതമായ തോതിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.

നാല്...

ഓട്‌സിൽ നാരുകളും പോഷകങ്ങളും കൂടുതലാണ്. എന്നാൽ പൂരിതവും ട്രാൻസ് ഫാറ്റും പഞ്ചസാരയും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. 

അഞ്ച്...

വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഇത് പ്രമേഹമുള്ള 80 ശതമാനം ആളുകളെയും ബാധിക്കുന്നു.വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് 2006 ൽ നടത്തിയ പഠനത്തിൽ പറയുന്നു. 

Read more കറുവപ്പട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ...

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?