മലബന്ധം തടയാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

By Web TeamFirst Published Mar 20, 2019, 11:10 PM IST
Highlights

നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടൻ ചെറുചൂടുവെള്ളം കുടിക്കുന്നത് സ്ഥിരമാക്കുക. ഉണക്ക മുന്തിരി ചെറുചൂടുവെള്ളത്തിലിട്ടു കുടിച്ചാൽ മലബന്ധം അകറ്റാനാകും. 

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ ഇതില്‍ പെടാം. മലബന്ധം തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ആപ്പിൾ...

'ഹീലിംഗ് ഫുഡ്‌സ്' എന്ന പുസ്തകത്തില്‍ വയറിന് ഏറ്റവും അനുയോജ്യമായ പഴങ്ങളുടെ കൂട്ടത്തില്‍ പ്രധാനിയായി ആപ്പിളിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത് 'ഹീലിംഗ് പവര്‍' അഥവാ സുഖപ്പെടുത്താനുള്ള കഴിവുള്ള ഫലമാണ് ആപ്പിള്‍. ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറാണ് മലബന്ധത്തെ തടയാന്‍ സഹായിക്കുന്ന ഘടകം. വയറിള ക്കമുണ്ടായാലും നിശ്ചിത അളവില്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതു തന്നെ. 

ഓറഞ്ച്...

ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍-സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ അല്ലാതെ ഇവ കഴിക്കുന്നതാണ് ഉത്തമം. 

നാരങ്ങ വെള്ളം...

നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും. അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ്‌ ഫ്രഷ്‌ ലെമണ്‍ ജ്യൂസ് കുടിച്ചാലും മതി. 

പ്രൂൺസ്...

 ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലം പ്രകൃതിദത്തമായ ഒരു ഫലമാണ്. ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്. സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്. ഇത് കുടലിൽ നിന്നു ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു.

ചെറുപഴം...

ചെറുപഴമാണ് മലബന്ധമില്ലാതിരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫലം. ഒരുപക്ഷേ, വയര്‍ സ്തംഭനമൊഴിവാക്കാന്‍ മിക്കവരും ചെറുപഴത്തിനെ തന്നെയാണ് പൊതുവേ ആശ്രയിക്കാറുള്ളത്. കുടലിനകത്ത് നിന്ന് എളുപ്പത്തില്‍ മലം നീക്കി, പുറത്തെത്തിക്കാനാണ് ചെറുപഴം സഹായിക്കുന്നത്. ഇത് വയറ്റിനകത്ത് മലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് സഹായകമാവുക. 

നെയ്യ്....

രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യും ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കഴിക്കുന്നത് മലബന്ധം അകറ്റാൻ ഏറെ നല്ലതാണ്. കിടക്കാന്‍ നേരവും ഒരു സ്പൂണ്‍ നെയ്യ് നൽകുന്നത് ഏറെ നല്ലതാണ്.

 

click me!