നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളിതാ...

By Web TeamFirst Published Oct 6, 2021, 11:40 AM IST
Highlights

ധമനികളിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ എച്ച്ഡിഎൽ സഹായിക്കുന്നു. അമിതവണ്ണം, പ്രമേഹം, പുകവലി തുടങ്ങിയ ഘടകങ്ങൾക്ക് പുറമെ എച്ച്ഡിഎൽ അളവ് നിർണ്ണയിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ധമനികളിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ എച്ച്ഡിഎൽ(HDL) സഹായിക്കുന്നു. അമിതവണ്ണം(over weight), പ്രമേഹം, പുകവലി തുടങ്ങിയ ഘടകങ്ങൾക്ക് പുറമെ എച്ച്ഡിഎൽ അളവ് നിർണ്ണയിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

വാൾനട്ട്, ബദാം, കശുവണ്ടി തുടങ്ങിയ നട്സുകൾ ഫോളിക് ആസിഡിന്റെ നല്ല ഉറവിടങ്ങളാണ്. മഗ്നീഷ്യം, ഇരുമ്പ്, മോണോസാചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ഊർജ്ജ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ മഗ്നീഷ്യം, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമൃദ്ധമാണ്. ഈ പോഷക ഗുണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാനും എച്ച്ഡിഎൽ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

 

 

രണ്ട്...

അവോക്കാഡോ എച്ച്ഡിഎൽ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ മഗ്നീഷ്യത്തിന്റെ ഒരു മികച്ച ഉറവിടവുമാണ് ഇവ. ഈ പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ ബി, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയിൽ ഉയർന്ന അളവിൽ ഫോളേറ്റ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റുകയും ചെയ്യുന്നു.

മൂന്ന്...

പയർ, പരിപ്പ്, കടല, സോയാബീൻ തുടങ്ങിയ പയറുകളിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയായ ഇവയ്ക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തത്തിൽ എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും.

 

 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള എണ്ണയാണ് ഒലീവ്ഓയിൽ. സാലഡിനും മറ്റും ഇത് ഉപയോഗിക്കാം. ഹൃദയാരോ​ഗ്യത്തിനും ഇത് സഹായിക്കുന്നു.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാം

click me!