രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ ഇതാ നാല് മാർ​ഗങ്ങൾ

By Web TeamFirst Published Jan 30, 2023, 11:45 AM IST
Highlights

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര പറയുന്നു.

ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകും. പ്രമേഹരോഗികൾ അവരുടെ ഭക്ഷണം പോഷകഗുണമുള്ളതാക്കുമ്പോൾ പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കേണ്ടതുണ്ട്. ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും മാത്രമേ മരുന്നുകൾ ഉപയോഗിച്ചതിന് ശേഷം ഈ ആരോഗ്യപ്രശ്നത്തെ നിയന്ത്രണത്തിലാക്കാൻ സഹായിക്കൂ. 

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര പറയുന്നു.

ഗുണനിലവാരമുള്ള ഉറക്കം...

പ്രമേഹവും ഉറക്കവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനുള്ള അപകട ഘടകമാണ്. ഒരു രാത്രിയിൽ ഭാഗികമായ ഉറക്കക്കുറവ് പോലും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

സമ്മർദ്ദം ഒഴിവാക്കൂ...

നിങ്ങൾ സമ്മർദ്ദത്തിലാണെങ്കിൽ, നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിന് പ്രതികരണമായി ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. കൂടാതെ, നിങ്ങൾ കൂടുതൽ സമ്മർദ്ദത്തിലാണെങ്കിൽ സാധാരണ പ്രമേഹ നിയന്ത്രണ ദിനചര്യകൾ സൂക്ഷ്മമായി പിന്തുടരുന്നത് ബുദ്ധിമുട്ടായിരിക്കും.

നാരുകൾ...

ഭക്ഷണത്തിലെ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ലയിക്കുന്ന നാരുകൾ (ഡാൽ, ഓട്സ്, ആപ്പിൾ) പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. നിങ്ങൾക്ക് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉണ്ടെങ്കിൽ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദ്രോഗം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും ഇത് കുറയ്ക്കും. 

പച്ചക്കറികൾ...

പച്ചക്കറികളുടെ കാര്യത്തിൽ പ്രമേഹമുള്ളവർ ദിവസവും കുറഞ്ഞത് 4-5 നേരം പച്ചക്കറികൾ കഴിക്കണം. പച്ചക്കറികൾ ആരോഗ്യകരമാണ്, വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്, ചിലത് നിങ്ങൾക്ക് ആവശ്യമായ നാരുകൾ നൽകുന്നു. 

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ പഴം ഉൾപ്പെടുത്താൻ മറക്കരുത്

 

click me!