58 കിലോയിൽ നിന്ന് 105 കിലോയിലെത്തി, ചില ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു ; തുറന്ന് പറഞ്ഞ് നടി നന്ദിനി

Published : Sep 20, 2023, 01:04 PM ISTUpdated : Sep 20, 2023, 01:11 PM IST
58 കിലോയിൽ നിന്ന് 105 കിലോയിലെത്തി, ചില ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു ; തുറന്ന് പറഞ്ഞ് നടി നന്ദിനി

Synopsis

താൻ അടുത്തിടെ നേരിട്ട ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നന്ദിനി. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി കൊണ്ട് പെട്ടെന്നാണ് ശരീരഭാരം കൂടിയത്. ഭാരം 105 കിലോ വരെ എത്തിയെന്ന് നന്ദിനി പറഞ്ഞു. 'ഗലാറ്റ പിങ്ക്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി ഇക്കാര്യം തുറന്ന് പറഞ്ഞത്.

നടി കൗസല്യ എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാവണം എന്നില്ല, നന്ദിനി എന്ന പേരിലാണ് ഇന്നും ഈ നടിയെ മലയാളികൾ ഓർക്കുന്നത്. കരുമാടിക്കുട്ടൻ, അയാൾ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങി നന്ദിനി മലയാളത്തിൽ അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണ്. 

തിരക്കിട്ട സിനിമാ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്ത് സീരിയലുകളിൽ സജീവമായി എങ്കിലും പിന്നീട് അവിടെ നിന്നും ബ്രേക്ക് എടുത്തു. അതിന് ശേഷം ചേച്ചി റോളുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി ഏതാനും സിനിമകൾ ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ നന്ദിനി തിരിച്ചെത്തിയത് മലയാളികളും ഏറെ ആഘോഷിച്ചതാണ്.

താൻ അടുത്തിടെ നേരിട്ട ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നന്ദിനി. 
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി കൊണ്ട് പെട്ടെന്നാണ് ശരീരഭാരം കൂടിയത്. ഭാരം 105 കിലോ വരെ എത്തിയെന്ന്  നന്ദിനി പറഞ്ഞു. 'ഗലാറ്റ പിങ്ക്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ഞാൻ അടുത്തിടെ അമിതമായി ഭക്ഷണം കഴിക്കാനിടയായി. അമിതമായി വ്യായാമം ചെയ്യുകയും ചെയ്തു. വിശപ്പറിയാതിരിക്കാൻ ധാരാളം ഗ്ലൂക്കോസ് വെള്ളം കുടിച്ചു. 58 കിലോയിൽ നിന്ന് 105 കിലോയിലെത്തി. വീട്ടിൽ എല്ലാവരും പറഞ്ഞിട്ടും ഞാൻ കേട്ടില്ല. ആ സമയം എനിക്ക് വല്ലാത്ത വിശപ്പായിരുന്നു. അമ്മ ഒരിക്കൽ എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഷുഗറിന്റെ പ്രശ്നങ്ങൾ എന്നെ അലട്ടിയിരുന്നു. അതോടെ, ഭക്ഷണം കുറയ്ക്കാൻ തീരുമാനിച്ചു. ശേഷം വ്യായാമം തുടർന്നു. അങ്ങനെ ഒരു വർഷം എടുത്തു. ഇപ്പോൾ ശരീരഭാരം 70 കിലോയായി. ഇപ്പോൾ മെറ്റബോളിസവും ദഹനവുമെല്ലാം സാധാരണ നിലയിലായി. ഇപ്പോൾ ക്യത്യ അളവിലാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും നന്ദിനി പറഞ്ഞു.

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ ഈ രോ​ഗങ്ങൾക്കുള്ള സാധ്യത കൂടുതലെന്ന് ലോകാരോ​ഗ്യസംഘടന


       

PREV
Read more Articles on
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ