
അമിതവണ്ണമുള്ള മിക്കവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബെല്ലി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന വയറിലെ കൊഴുപ്പ്. ഇത് പക്ഷേ അമിതവണ്ണത്തേക്കാള്‍ അപകടകാരിയുമാണ്. വയറിലെ കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ ആദ്യം കൊഴുപ്പ് വന്നടിയുന്ന സ്ഥലമാണ് വയര്‍.
ബോഡി മാക്‌സ് ഇന്‍ഡക്‌സ് കൃത്യമല്ലെങ്കിലും ശരീരത്തിന്റെ എല്ലാ ഭാഗവും ഒരു പോലെയാണെങ്കില്‍ അധികം ഭയപ്പെടേണ്ടതില്ല. ബെല്ലി ഫാറ്റിന്റെ അത്ര അപകടകാരിയല്ല അമിതവണ്ണം. വയറില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ വളരെ പെട്ടെന്ന് വരാനുള്ള സാധ്യത കൂടുതലാണെന്ന് മുമ്പ് നടത്തിയ മിക്ക ഗവേഷണങ്ങളിലും വ്യക്തമാക്കുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പഴവർഗങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു...ഏതൊക്കെയാണ് ആ പഴങ്ങളെന്ന് നോക്കാം...
മുന്തിരി...
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് മുന്തിരി. ഇതിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരിയിലെ ഫൈബർ വിശപ്പ് ഇല്ലാതാക്കാനുംദിവസം മുഴുവൻ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് 'ജേണൽ ഓഫ് ഒബിസിറ്റി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്...
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ആപ്പിൾ...
വയറ്റിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഫ്ലേവനോയ്ഡുകളും നാരുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്.
പേരയ്ക്ക...
വൈറ്റമിൻ ബി 2, ഇ, കെ, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരക്കയ്ക്ക് കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.
കിവി....
ശരീരത്തിലെ പ്രോട്ടീനുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന 'ആക്ടിനിഡൈൻ' (Actinidine) എന്ന എൻസൈം കിവിയിൽ അടങ്ങിയിരിക്കുന്നു. നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും കിവി ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam