രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം, പ്രതിരോധശേഷി കൂട്ടാം; വെളുത്തുള്ളി ചായ കുടിക്കൂ

By Web TeamFirst Published Feb 7, 2021, 9:04 AM IST
Highlights

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ് വെളുത്തുള്ളി ചായ. പ്രമേഹം മൂലം ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും ഇത് കുറയ്ക്കും. 

ഇന്ത്യന്‍ ഭക്ഷണത്തിലെ പ്രധാന ചേരുവകളിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ് വെളുത്തുള്ളി ചായ.

പ്രമേഹം മൂലം ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും ഇത് കുറയ്ക്കും. കൊളസ്ട്രോളും ടൈപ്പ് 2 പ്രമേഹമുള്ളവരിലെ രക്തത്തിലെ പഞ്ചസാരയുടെ തോതും കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി ഉപയോഗം സഹായിക്കും.

വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. 

 

 

വെളുത്തുള്ളി ചായ തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ഇഞ്ചിയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളിയും കുറച്ച് കുരുമുളകും ചതച്ച് ഇടുക. അഞ്ച് മിനിറ്റ് തിളച്ച ശേഷം അരിച്ച് ചൂടോടെ കുടിക്കാം. രുചിയും പോഷണഗുണവും വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ കറുവാപട്ടയും നാരങ്ങയും തേനും ചേര്‍ക്കാവുന്നതാണ്.
 

click me!