കൊവിഡ് 19; കഷണ്ടിയുള്ള പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; പഠനം പറയുന്നത്

By Web TeamFirst Published May 9, 2021, 10:24 PM IST
Highlights

'ആഡ്രോജന്‍ റിസെപ്ടര്‍' (എആര്‍) എന്ന ജീനിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് പുരുഷന്മാരിൽ കഷണ്ടിയ്ക്ക് കാരണമാകുന്നത്. ഈ ജീനുകളാണ് പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണിനേയും ആന്റോസ്റ്റിറോണിനേയും അടക്കം നിയന്ത്രിക്കുന്നത്.

കഷണ്ടിയുള്ള പുരുഷന്മാർക്ക് കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 'യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനിറോളജി'  ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

കാലിഫോർണിയയിലെ അപ്ലൈഡ് ബയോളജിയിലെ ചീഫ് മെ‍ഡിക്കൽ ഓഫീസറായ ഡോ.ആൻഡി ഗോരന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 'ആഡ്രോജന്‍ റിസെപ്ടര്‍' (എആര്‍) എന്ന ജീനിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് പുരുഷന്മാരിൽ കഷണ്ടിയ്ക്ക് കാരണമാകുന്നത്.

ഈ ജീനുകളാണ് പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണിനേയും ആന്റോസ്റ്റിറോണിനേയും അടക്കം നിയന്ത്രിക്കുന്നത്. 'ആൻഡ്രോജൻ റിസപ്റ്റർ' (എആർ) ജീനിന്റെ പ്രവർത്തനമാണ് 'ആൻഡ്രോജനിറ്റിക് അലോപ്പീസിയ' യ്ക്ക് കാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. (പുരുഷന്മാരിലും സ്ത്രീകളിലും മുടികൊഴിച്ചിലിന്റെ ഒരു സാധാരണ രൂപമാണ് ആൻഡ്രോജെനെറ്റിക് അലോപ്പീസിയ. പുരുഷന്മാരിൽ ഈ അവസ്ഥയെ 'male-pattern baldness' എന്നും പറയുന്നു). 

 'TMPRSS2' എന്ന എൻസൈം എആർ ജീനിനെയും ബാധിച്ചേക്കാം. TMPRSS2 എന്‍സൈമുകള്‍ക്ക് കൊവിഡിന്റെ രൂക്ഷതയേയും സ്വാധീനിക്കാനാകുമെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ആൻഡി പറഞ്ഞു.

കഷണ്ടിയുള്ള കൊവിഡ് രോ​ഗികളിൽ 79 ശതമാനം പേർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നുവെന്ന് തിരിച്ചറിഞ്ഞു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞ 65 പുരുഷന്മാരിലാണ് പഠനം നടത്തിയതെന്ന് ഡോ. ആൻഡി പറഞ്ഞു.

തങ്ങളുടെ കണ്ടെത്തലുകൾ വഴി കൊവിഡ് 19 രോഗത്തിനുള്ള പുതിയ ചികിത്സാ മാർഗം തുറന്നുകിട്ടുമോ എന്നതാണ് പരിശോധിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നതായി യുഎസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് വ്യക്തമാക്കി.

കഷണ്ടിയുള്ള പുരുഷന്മാർക്ക് കൊവിഡ് 19 ന്റെ ലക്ഷണങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് മുൻപും ചില ​പഠനങ്ങൾ പുറത്ത് വന്നിരുന്നു. 'അഡ്രോജനുകൾ' അല്ലെങ്കിൽ പുരുഷ ലൈംഗിക ഹോർമോണുകൾ മുടി കൊഴിച്ചിലിന് കാരണമാവുകയും കോശങ്ങളെ ആക്രമിക്കാനുള്ള വൈറസിന്റെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.  

കൊറോണയും കഷണ്ടിയും തമ്മിലുള്ള ബന്ധം; പുതിയ പഠനം പറയുന്നത്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!