
മുഖത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹമില്ലാത്തവരായിട്ട് ആരും ഉണ്ടാകില്ല. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. അതിന് ഏറ്റവും മികച്ചതാണ് ഗ്ലിസറിനും റോസ് വാട്ടറും. ഇനി എങ്ങനെയാണ് ഇവ ഉപയോഗിക്കേണ്ടതെന്ന് നോക്കിയാലോ...
ഒന്ന്...
വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം മാറാൻ റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.
രണ്ട്...
ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കും. മുഖക്കുരു, തൊലിയിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാൻ ഇത് സഹായിക്കും.
മൂന്ന്...
രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടിയാൽ ചര്‍മ്മത്തിലെ അഴുക്ക് പോയിക്കിട്ടും, എന്ന് മാത്രമല്ല ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുകയും ചെയ്യും.
നാല്...
വരണ്ട ചര്‍മ്മം ഉള്ളവരുടെ തൊലി എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ റോസ് വാട്ടര്‍ സഹായകമാണ്.
അതിനായി അൽപം നാരങ്ങനീരില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam