
കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് സാധ്യതാ പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരുമായി സഹകരിച്ച് ഐസിഎംആർ ഈ പഠനം നടത്തുമെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു. അനുമതി ഒരു വര്‍ഷത്തേക്ക് വരെ നീണ്ടു നില്‍ക്കുന്നതാണ്.
കൊവിഡ് -19 വാക്സിൻ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതാ പഠനം നടത്തുന്നതിന് 2021 ലെ Unmanned Aircraft System (UAS) ചട്ടങ്ങളിൽ നിന്ന് സോപാധിക ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി