
ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. പോഷകമൂല്യം ഏറെയുള്ള ഗ്രീൻ ടീ ആരോഗ്യ സമ്പുഷ്ടമായ പാനീയം ആണെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
'' അമിതവണ്ണത്തിനെതിരെ പോരാടാൻ ഗ്രീൻ ടീ സഹായിച്ചേക്കാമെന്ന് പാരമ്പര്യ ചൈനീസ് വൈദ്യചികിത്സ നൽകുന്ന ജിനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ഡിപ്പാർട്ട്‌മെന്റിലെ ഡോ. ജിങ് വെയ് പറയുന്നു''. ഗ്രീൻടീയിൽ ധാരാളം 'പോളിഫിനോള്‍' ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പോളിഫിനോളുകൾക്ക് ക്യാൻസറിനെ തടയാനുള്ള കഴിവുണ്ട്. അതൊടൊപ്പം, ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാകുകയും നല്ല കൊസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും.
'' ഗ്രീൻ ടീ കുടിച്ചവരിൽ ശരീരഭാരവും ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ). ഗണ്യമായി മാറിയിട്ടുണ്ടെന്ന് ഞങ്ങളുടെ പഠനത്തിൽ തെളിഞ്ഞു. 12 ആഴ്ചയോളം ഗ്രീൻ ടീ കുടിച്ചവരിലാണ് മാറ്റം കാണാനായത്. '' - ഡോ. ജിങ് വെയ് പറഞ്ഞു.
(ആരോഗ്യമുള്ള ശരീരമാണോ നമ്മുടേതെന്ന് ഡോക്ടര്‍മാര്‍ അടക്കം കണക്കാക്കുന്നതും ബോഡി മാസ് ഇന്‍ഡക്സ് പരിശോധിച്ചാണ്. ഇത് ശരിയായി നിലനിര്‍ത്തിയാല്‍ വര്‍ധിച്ച് വരുന്ന ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും മറ്റും ഒരു പരിധിവരെ നമുക്ക് രക്ഷനേടുകയും ചെയ്യാം).
ഗ്രീന്‍ ടീ കുടിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പഠനം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam