കൊവിഡ് 19; മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

By Web TeamFirst Published Apr 5, 2020, 9:03 PM IST
Highlights

കൊവിഡ് 19നെ തടയാന്‍  കേരളത്തിൽ വ്യാപകമായി മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പറയുകയുണ്ടായി. ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്നാണ് ഡോ. ജിനേഷ് പി എസ്, ഡോ  ദീപു സദാശിവന്‍ എന്നിവര്‍ പറയുന്നത്. 

മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

  • മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് തന്നെ കഴുകണം. 
  • മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല. 
  • മാസ്ക് വെച്ചാൽ പിന്നെ ഒരു കാരണവശാലും അതിന്‍റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടുള്ളതല്ല.
  • മാസ്ക് ദീർഘ സമയം വെക്കുന്നത് അപകട സാധ്യത കൂട്ടും, മാസ്ക് നശിപ്പിക്കുന്നത് അണുവിമുക്തമാക്കുന്ന രീതിയിൽ വേണം. അലക്ഷ്യമായി ഉപയോഗിച്ചാൽ അതും രോഗവ്യാപനത്തിന് കാരണമാവാം. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.
  • മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കൊവിഡിനെതിരെ പരിപൂർണ പ്രതിരോധമായി എന്ന് കരുതരുത്.
  • മിനിമം 1 മീറ്റർ എങ്കിലും അകലെ നിന്ന് സംസാരിക്കുക
click me!