പിരീഡ്‌സിന്‌ മുമ്പുള്ള തലവേദന; അറിയാം ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Apr 30, 2021, 02:32 PM ISTUpdated : Apr 30, 2021, 02:48 PM IST
പിരീഡ്‌സിന്‌ മുമ്പുള്ള തലവേദന; അറിയാം ചില കാര്യങ്ങൾ

Synopsis

ആർത്തവ സമയങ്ങളിൽ രണ്ട് തരത്തിലുള്ള തലവേദനകൾ ഉണ്ടാകാം. മെൻസ്ട്രൽ മൈഗ്രെയ്ൻ ( menstrual migraine), ഹോർമോണൽ തലവേദന ( hormonal headache). ഈ രണ്ട് തലവേദനകളുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. 

ആർത്തവത്തിന് മുമ്പ് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്. തലവേദ​ന, വയറുവേദന, നടുവേദന, ക്ഷീണം ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മൈഗ്രെയ്ൻ. പി‌എം‌എസിന്റെ (പ്രീമെൻസ്ട്രൽ സിൻഡ്രോം) പ്രധാന ലക്ഷണങ്ങളിലൊന്നാണ് മൈഗ്രെയ്ൻ.

ശരീരം പ്രോജസ്റ്ററോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിൽ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ തലവേദന ഉണ്ടാകുന്നു. ഈ രണ്ട് ഹോർമോണുകളുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ, തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ സ്വാധീനിക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആർത്തവ സമയങ്ങളിൽ രണ്ട് തരത്തിലുള്ള തലവേദനകൾ ഉണ്ടാകാം. മെൻസ്ട്രൽ മൈഗ്രെയ്ൻ ( menstrual migraine), ഹോർമോണൽ തലവേദന ( hormonal headache). ഈ രണ്ട് തലവേദനകളുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

 

 

ആർത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവിരാമ കാലത്ത് തലവേദന ഉണ്ടാവുന്ന സ്വാഭാവികമാണ്. തലവേദന കൂടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. മെൻസ്ട്രൽ മൈഗ്രെയ്നാണ് ഇന്ന് 60 ശതമാനം സ്ത്രീകളിലും കണ്ട് വരുന്നത്.

ഹോർമോണൽ തലവേദനയെ ചികിത്സിക്കാൻ കഫീൻ പാനീയങ്ങൾ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കഫീൻ വേദന കുറയ്ക്കുമെങ്കിലും ധാരാളം കഫീൻ ശരീരത്തിലെത്തുന്നത് ഉറക്കമില്ലായ്മ പോലുള്ള മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. 

ചോക്ലേറ്റ് കഴിക്കുന്നതും ഹോർമോൺ തലവേദനയുടെ അസ്വസ്ഥത ഇല്ലാതാക്കുന്നു.  യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് സമ്മർദ്ദം ഒഴിവാക്കുകയും തലവേദന ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. തലവേദനയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഉറക്കമാണ്. ഉറക്കക്കുറവ് തലവേദനയിലേക്ക് നയിക്കുന്നു. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഇതും കൊവിഡിന്റെ ലക്ഷണമാകാം; അവ​ഗണിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക