കറ്റാർവാഴ സൂപ്പറല്ലേ; ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published May 12, 2019, 2:47 PM IST
Highlights

മുഖത്തെ കറുത്തപാടുകൾ മാറാൻ നല്ലതാണ് കറ്റാർവാഴ. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയില യുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. 
 

ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മറ്റ് പല അസുഖങ്ങൾക്കും കറ്റാർവാഴ ഉപയോ​ഗിച്ച് വരുന്നു. ജെല്‍ വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ഉപയോ​​ഗിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

നെഞ്ചെരിച്ചിൽ തടയുന്നു. ഉദര വ്രണങ്ങളെ സുഖപ്പെടുത്തുന്നു. അസിഡിറ്റി മൂലം ഉണ്ടാകുന്ന ദഹനക്കേട് അകറ്റുന്നു. 

രണ്ട്...

മുഖത്തെ കറുത്തപാടുകൾ മാറാൻ നല്ലതാണ് കറ്റാർവാഴ. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയില യുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. 

മൂന്ന്...

 സന്ധികളിലുണ്ടാക്കുന്ന വീക്കം കുറയ്ക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം കുറയ്ക്കുന്നു.

നാല്...

നിർജലീകരണം തടയുന്നു. കറ്റാർവാഴ ജ്യൂസിൽ പൊട്ടാസ്യം ഉണ്ട്. ബ്ലഡ് ഫ്ലൂയിഡ് ബാലൻസ് നിലനിർത്താന്‍ ഇത് സഹായിക്കുന്നു.

അഞ്ച്...

വിഷാംശങ്ങളെ പുറന്തള്ളാൻ കരളിനെ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കറ്റാർവാഴയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ കരളിലെ എൻസൈമുകളുടെ എണ്ണം കൂടാതെ നോക്കുന്നു. 

ആറ്...

ഉദരത്തിലെ നല്ല ബാക്ടീരിയകൾക്ക് ഗുണകരം. കറ്റാർവാഴയിലടങ്ങിയ ഒരിനം സോല്യുബിൾ ഫൈബർ ഇവയുടെ വളർച്ചയ്ക്ക് സഹായകം. ഈ ബാക്ടീരിയകൾ മലബന്ധവും ഡയറിയയും തടയുന്നു. 

ഏഴ്...

കറ്റാർവാഴ ജ്യൂസിലും ജെല്ലിലും നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റ് സംയുക്തങ്ങളും ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ആന്റി മൈക്രോബിയൽ ഗുണങ്ങളും ഇതിനുണ്ട്. 

എട്ട്...

വായിലെ ബാക്ടീരിയയുടെ വളർച്ച തടയുന്നു. പല്ലിലെ പ്ലേക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. പല്ലിന്റെയും വായുടെയും ആരോഗ്യത്തിനു ഫലപ്രദം. 

ഒൻപത്...

മുഖത്തെ കറുത്തപാടുകൾ മാറാൻ  നല്ലതാണ് കറ്റാർവാഴ. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. 

പത്ത്...

മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

click me!