Health Tips : മുടി തഴച്ചു വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Jul 27, 2023, 08:11 AM IST
Health Tips :  മുടി തഴച്ചു വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.  

ആരോ​ഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും കറിവേപ്പില മികച്ചതാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തക്കുഴലുകളിൽ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ ഗുണങ്ങൾ മുടിയുടെ വളർച്ചയും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിക്ക് കറിവേപ്പില വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

അകാല നരയ്ക്കുള്ള പരിഹാരമാണ് കറിവേപ്പില. അവ തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. കറിവേപ്പിലയ്ക്ക് ഫംഗസ്, ബാക്ടീരിയ, പ്രോട്ടോസോൾ അണുബാധകൾക്കെതിരെ പോരാടാനും ചികിത്സിക്കാനും കഴിവുണ്ട്. അങ്ങനെ, താരൻ ഇല്ലാതാക്കാൻ മുടിക്ക് കറിവേപ്പില ഉപയോഗിക്കാം.

മുടി സംരക്ഷണ ഉൽപ്പന്നങ്ങളിലെ മലിനീകരണം, ചൂട്, രാസവസ്തുക്കൾ എന്നിവ മുടിയെ കേടുവരുത്തുന്നു. ആൻറി ഓക്സിഡൻറുകളും ആൽക്കലോയിഡുകളും അടങ്ങിയ കറിവേപ്പില മുടിയുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

‌തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കറിവേപ്പില എണ്ണ സഹായകമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ എണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്യുന്നു.

മുടി വളർച്ചയ്ക്ക് കറിവേപ്പില ഇങ്ങനെ ഉപയോ​ഗിക്കാം...

ഒന്ന്...

കറിവേപ്പില ഹെയർ മാസ്‌ക് തിളക്കമുള്ള മുടി നൽകുന്നു. ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ കറിവേപ്പില പേസ്റ്റും തെെരും മതിയാകും. രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തെെരിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

രണ്ട്...

വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് പോഷക എണ്ണ ഉണ്ടാക്കുക. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയുമ്പോൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ
 

PREV
Read more Articles on
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍