കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

Published : Nov 11, 2022, 10:58 PM IST
കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

Synopsis

കറുവാപ്പട്ടയിൽ ആന്റിബയോട്ടിക്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്,.ഇത് ഗ്ലൂക്കോസ് ശരീരത്തിൽ പ്രവേശിക്കുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ഘടകങ്ങൾ ശരീരത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുന്ന മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

ധാരാളം പോഷക​ഗുണങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്നു. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.

കറുവാപ്പട്ടയിൽ ആന്റിബയോട്ടിക്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്,.ഇത് ഗ്ലൂക്കോസ് ശരീരത്തിൽ പ്രവേശിക്കുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ഘടകങ്ങൾ ശരീരത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുന്ന മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെടുത്താൻ കറുവപ്പട്ടയുടെ പുറംതൊലി സഹായിക്കുമെന്ന് ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  ഇത് പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രതിദിനം 1 ഗ്രാം കറുവപ്പട്ട കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ടൈപ്പ് -2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അഗ്രികൾച്ചറൽ റിസർച്ച് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നല്ല രീതിയിൽ നടത്താൻ സഹായിക്കുന്നു.

മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍...

 പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഒരു ഹോർമോൺ ഡിസോർഡർ ആണ്. ഇത് അണ്ഡാശയത്തെ പുറം അറ്റങ്ങളിൽ ചെറിയ സിസ്റ്റുകളോടെ വലുതാക്കുന്നു. കറുവപ്പട്ട വെള്ള കുറച്ച് തേൻ ചേർത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

കറുവപ്പട്ട വെള്ളം പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതായി ജേണൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കറുവാപ്പട്ട ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നു. വയറുവേദനയോ മലബന്ധമോ ഉണ്ടെങ്കിൽ, കറുവപ്പട്ട ചായ വളരെയധികം ആശ്വാസം നൽകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ