എനർജി ഡ്രിങ്കുകൾ കുടിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

Published : Jan 25, 2024, 10:13 PM IST
എനർജി ഡ്രിങ്കുകൾ കുടിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

Synopsis

എനർജി ഡ്രിങ്കുകളിൽ ശരാശരി 150 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പഞ്ചസാര, വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ വ്യത്യസ്ത അളവുകളിൽ അടങ്ങിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പൊതുവെ പ്രിയങ്കരമാണെന്നും ​ഗവേഷകർ പറയുന്നു.  

എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.

ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ   ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. 

എനർജി ഡ്രിങ്കുകളിൽ ശരാശരി 150 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പഞ്ചസാര, വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ വ്യത്യസ്ത അളവുകളിൽ അടങ്ങിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പൊതുവെ പ്രിയങ്കരമാണെന്നും ​ഗവേഷകർ പറയുന്നു.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ വലിയ അളവിൽ കഫീൻ, ഷുഗർ,  ടോറിൻ, എൽ-കാർനിറ്റൈൻ തുടങ്ങിയ ഉത്തേജകങ്ങൾ അടങ്ങിയ പാനീയമാണ് എനർജി ഡ്രിങ്ക്. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കഫീൻ കുട്ടികളെയും കൗമാരക്കാരെയും ആസക്തിയുള്ളവരാക്കാനോ ഉള്ള അപകടസാധ്യതയിലേക്ക് നയിക്കുന്നുവെന്നും ഹൃദയത്തെയും തലച്ചോറിനെയും പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. 

എനർജി ഡ്രിങ്കുകളിൽ കഫീൻ കൂടാതെ ഷുഗറിന്റെ അളവും വളരെ കൂടുതലായിരിക്കും. കഫീൻ തന്നെ ഇൻസുലിന്റെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന ഘടകമാണ്. അതിനാൽ ഇതിന്റെ സ്ഥിരോപയോഗം പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. പാനീയത്തിലെ മധുരത്തിന്റെ അളവും ഇതിനു കാരണമാകാം. പ്രമേഹരോഗികളിൽ ഷുഗർനില കൂടാനും ഈ പാനായം ഇടയാക്കും. ഷുഗറിന്റെ അളവ് കൂടുതലുള്ള പാനീയങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിനു സാധ്യത കൂട്ടും. കാലറി അളവ് തന്നെയാണ് കാരണം.

ഒരു പ്രമേഹരോഗിയോ ഹൃദ്രോഗിയോ എനർജി ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ അവർക്ക് നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ അധികരിക്കാൻ സാധ്യതയുണ്ട്. കഫീൻ ഹൃദയമിടിപ്പ് കൂട്ടുന്നത് ഹൃദ്രോഗികൾക്കു പ്രശ്നമാകാം. കൂടാതെ ഇവരിൽ ബിപി കൂട്ടാനും എനർജി ഡ്രിങ്കുകൾ കാരണമാകാം.

കുതിർത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം