മുഖം നന്നായി തിളങ്ങാൻ ക്യാരറ്റ് സലാഡ്; തയ്യാറാക്കാൻ വളരെ എളുപ്പം- റെസിപി...

Published : Feb 12, 2024, 02:16 PM IST
മുഖം നന്നായി തിളങ്ങാൻ ക്യാരറ്റ് സലാഡ്; തയ്യാറാക്കാൻ വളരെ എളുപ്പം- റെസിപി...

Synopsis

ക്യാരറ്റിന് പലവിധ ആരോഗ്യഗുണങ്ങളും ഉള്ളതാണ്. ഇതിലുള്ള വൈറ്റമിൻ എ (റെറ്റിനോള്‍ എന്നും പറയാം) ചര്‍മ്മത്തിന് അവശ്യം വേണ്ട ഘടകമാണ്. അതിനാലാണ് പല സ്കിൻ കെയര്‍ ഉത്പന്നങ്ങളിലും റെറ്റിനോള്‍ ഒരു പ്രധാന ഘടകമാകുന്നത്. 

മുഖം തിളക്കമുള്ളതായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്! എന്നാല്‍ മുഖം എപ്പോഴും തിളക്കമുള്ളതായി ഇരിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ സ്കിൻ കെയര്‍ റുട്ടീൻ ഇതിനാവശ്യമാണ്. അതുപോലെ തന്നെ നമ്മുടെ മറ്റ് ജീവിതരീതികളും ചര്‍മ്മത്തിന്‍റെ  ആരോഗ്യത്തെയും അഴകിനെയുമെല്ലാം പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കാറുണ്ട്.

ജീവിതരീതികളില്‍ തന്നെ ഏറ്റവും പ്രധാനം ഭക്ഷണം ആണെന്ന് പറയാം. ചര്‍മ്മത്തിന് ഗുണകരമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും ഗുണകരമായവ ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെയുമെല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും നമുക്ക് കാത്തുസൂക്ഷിക്കാൻ ഒരളവ് വരെ സാധിക്കും. 

ഇത്തരത്തില്‍ മുഖചര്‍മ്മം തിളക്കമുള്ളതാക്കി വയ്ക്കാൻ നമ്മെ സഹായിക്കുന്ന നല്ലൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ക്യാരറ്റ് കൊണ്ട് തയ്യാറാക്കുന്നൊരു സിമ്പിള്‍ സലാഡ് ആണിത്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. 

ക്യാരറ്റിന് പലവിധ ആരോഗ്യഗുണങ്ങളും ഉള്ളതാണ്. ഇതിലുള്ള വൈറ്റമിൻ എ (റെറ്റിനോള്‍ എന്നും പറയാം) ചര്‍മ്മത്തിന് അവശ്യം വേണ്ട ഘടകമാണ്. അതിനാലാണ് പല സ്കിൻ കെയര്‍ ഉത്പന്നങ്ങളിലും റെറ്റിനോള്‍ ഒരു പ്രധാന ഘടകമാകുന്നത്. 

ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും, ചര്‍മ്മത്തിലെ രോമകൂപങ്ങള്‍ അഴുക്കടിയാതെ കൂട്ടിച്ചേര്‍ക്കുന്നതിനും, കേടായ കോശങ്ങള്‍ പൊഴിച്ചുകളയുന്നതിനും, ചര്‍മ്മത്തിന് അവശ്യം വേണ്ടുന്ന കൊളാജെൻ എന്ന പ്രോട്ടീന്‍റെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ എ ആവശ്യമായി വരുന്നു. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകളും വരകളുമെല്ലാം ഒരളവ് വരെ പരിഹരിക്കുന്നതിനും ചര്‍മ്മം 'ഫ്രഷ്' ആയി കാണപ്പെടുന്നതിനും എല്ലാമിത് സഹായിക്കുന്നു. 

ഇക്കാരണം കൊണ്ടാണ് ക്യാരറ്റ് ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്നത്. ഇനി, എങ്ങനെയാണ് ക്യാരറ്റ് സലാഡ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 

രണ്ടോ മൂന്നോ ക്യാരറ്റ് തൊലിയൊക്കെ കളഞ്ഞ് വൃത്തിയാക്കിയെടുത്ത് ചെറുതായി മുറിക്കണം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരോ, ഒരു ടീസ്പൂണ്‍ വിനാഗിരിയോ ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. അല്‍പം സീ സോള്‍ട്ടും, എള്ളും കൂടി വിതറിയിട്ടാല്‍ സലാഡ് തയ്യാര്‍. ഇത് ഉച്ചയ്ക്കോ രാത്രിയോ എല്ലാം കഴിക്കാം. ക്യാരറ്റ് സലാഡ് ദിവസവും ഡയറ്റിലുള്‍പ്പെടുത്താനായാല്‍ തീര്‍ച്ചയായും ഇതിന്‍റെ മാറ്റം ചര്‍മ്മത്തില്‍ കാണാൻ സാധിക്കും.

Also Read:- ചെറുപ്പം കാത്തുസൂക്ഷിക്കാൻ ഈ ഭക്ഷണങ്ങള്‍ വേണ്ടെന്ന് വയ്ക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിലെ ഈ ഭാഗത്ത് വേദനയുണ്ടോ? ലിവർ ക്യാൻസറിന്‍റെ സൂചനയാകാം
വെള്ളരിക്കയുടെ തൊലി കളയരുത്, ​ഇങ്ങനെയൊക്കെ ഉപയോ​ഗിക്കാം