
തെറ്റായ ജീവിതശെെലിയും മറ്റു കാരണങ്ങൾ കൊണ്ടും പലർക്കും തങ്ങളുടെ ശരീരം പരിപാലിക്കാൻ സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതുകൂടാതെ, ജങ്ക് ഫുഡോ അധിക കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും കാരണമാകുന്നു. എന്നാൽ ഇത്തരം ശീലങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ അപകട സാധ്യതയും കണക്കിലെടുത്ത് ആരോഗ്യകരമായ ഭക്ഷണരീതി ശീലേക്കണ്ടത് അത്യാവശ്യമാണ്. വയറിലാണ് ശരീരത്തിലെ കൊഴുപ്പിന്റെ ഭൂരിഭാഗവും അടിഞ്ഞുകൂടുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന നാല് പാനീയങ്ങൾ...
ഗ്രീൻ ടീ...
ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം ഗ്രീൻ ടീ വയറിന് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പോളിഫെനോൾ. ഗ്രീൻ ടീ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.
കറുവപ്പട്ട ചായ...
ഉയർന്ന പോഷകഗുണമുള്ള കറുവപ്പട്ട ചായ മെറ്റബോളിസത്തെ വർധിപ്പിക്കുകയും കൊളസ്‌ട്രോൾ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയർ വീർക്കുന്നത് ഒഴിവാക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം (IR) കുറയ്ക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഐആർ. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുന്ന വിഷമതകൾക്ക് കറുവപ്പട്ട ഉപയോഗപ്രദമാണ്. കറുവാപ്പട്ട ഒരു മെറ്റബോളിസം ബൂസ്റ്റർ കൂടിയാണ്. കറുവപ്പട്ട ചായ കുടിക്കുന്നത് അധിക കൊഴുപ്പ് നഷ്ടപ്പെടുത്താൻ മാത്രമല്ല, പ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.
കാപ്പി...
ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വിസറൽ കൊഴുപ്പ് അകറ്റുന്നതിന് കാപ്പി സഹായകമാണെന്ന് റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാപ്പി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിൽ കാര്യമായ മാറ്റം കാണിക്കുന്നതായി അവർ കണ്ടെത്തി. കാപ്പിയിലെ പോളിഫെനോളുകൾ - ക്ലോറോജെനിക് ആസിഡുകൾ - വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
തേൻ...
തേൻ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. തേൻ ഒരു പ്രകൃതിദത്ത പഞ്ചസാരയായതിനാൽ ഭാരം കുറയ്ക്കാൻ സഹായകമാണ്. ശരീരത്തിന് ഊർജം നൽകുന്നതിനും വിശപ്പിനെ തടയുന്നതിനും തേൻ ഫലപ്രദമാണ്. നല്ലൊരു ആന്റിഓക്‌സിഡന്റ് ആയതിനാൽ വിസറൽ ഫാറ്റ് സെല്ലുകൾ ഉൽപ്പാദിപ്പിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ഇത് പ്രതിരോധിക്കുന്നു.
നഖങ്ങൾ സുന്ദരമാക്കാൻ ഇവ ഉപയോഗിച്ച് നോക്കൂ