പ്രമേഹരോ​ഗികൾക്ക് കുടിക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി

Published : Oct 09, 2023, 12:47 PM IST
 പ്രമേഹരോ​ഗികൾക്ക് കുടിക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി

Synopsis

ബദാം, നിലക്കടല വെണ്ണ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, അവോക്കാഡോ തുടങ്ങിയ നല്ല കൊഴുപ്പുകൾ ഭക്ഷണങ്ങൾ കഴിക്കുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ.  

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ? ഏത് ഭക്ഷണം കഴിക്കണം? ചോറ് കഴിക്കാമോ അങ്ങനെ എന്തെല്ലാം സംശയങ്ങൾ. പ്രമേഹമുള്ളവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് സ്മൂത്തികൾ. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ കഴിക്കുക. സ്ട്രോബെറി, ബ്ലൂബെറി, പപ്പായ, പീച്ച്, ആപ്പിൾ, ചെറി തുടങ്ങിയ പഴങ്ങൾ പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്നതാണ്.

ചീര, വെള്ളരിക്ക, ബീറ്റ്റൂട്ട്, സെലറി, കാരറ്റ് തുടങ്ങിയ ഇലക്കറികൾ നാരുകളും പോഷകങ്ങളും അടങ്ങിയതാണ്. തൈര് അല്ലെങ്കിൽ കൊഴുപ്പ് കുറഞ്ഞ പാൽ അല്ലെങ്കിൽ ബദാം പാൽ, സോയ പാൽ, ഓട്സ് പാൽ പോലുള്ള പാലുൽപ്പന്നങ്ങളിൽ നിന്ന് പ്രോട്ടീൻ ലഭിക്കും. സ്മൂത്തികൾ പ്രമേഹരോ​ഗികൾക്ക് കൂടുതൽ ഊർജം നൽകുന്നു.  സ്മൂത്തിയിൽ പഞ്ചസാര ചേർക്കുന്നതിന് പകരം ഈന്തപ്പഴം ഉപയോഗിക്കുക. 

ബദാം, നിലക്കടല വെണ്ണ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, അവോക്കാഡോ തുടങ്ങിയ നല്ല കൊഴുപ്പുകൾ ഭക്ഷണങ്ങൾ കഴിക്കുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ.

പ്രമേഹരോ​ഗികൾക്ക് കുടിക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി...

പപ്പായ ബനാന സ്മൂത്തി...

ചേരുവകൾ...

പഴുത്ത പപ്പായ                     1 കപ്പ് 
വാഴപ്പഴം                                1 എണ്ണം 
മധുരമില്ലാത്ത തൈര്        1 കപ്പ് 
ചിയ വിത്തുകൾ                  1  ടീസ്പൂൺ
ഐസ് ക്യൂബുകൾ             (ആവശ്യമുണ്ടെങ്കിൽ മാത്രം).

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കുടിക്കുക. 
പപ്പായയും വാഴപ്പഴവും കുറഞ്ഞ ജിഐ അടങ്ങിയ പഴമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ് പപ്പായ. ആരോഗ്യത്തിന് ആവശ്യമായ പോഷക ഘടകങ്ങളായ വിറ്റാമിൻ സി, വിറ്റ് എ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. തൈര് ഇൻസുലിൻ സ്‌പൈക്ക് തടയുക ചെയ്യുന്നു.

Read more ഈ അഞ്ച് ഭക്ഷണങ്ങൾ മാനസികാരോ​ഗ്യത്തെ ബാധിക്കാം

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?