നെഞ്ചെരിച്ചിലിനെ നിസാരമായി കാണേണ്ട, ശ്രദ്ധിക്കേണ്ട ചിലത്

By Web TeamFirst Published Jan 6, 2021, 5:15 PM IST
Highlights

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നെഞ്ചെരിച്ചിലിനെ തടയാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും നെഞ്ചെരിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. 

നെഞ്ചെരിച്ചില്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചില്‍ എന്ന് കരുതി നമ്മള്‍ തള്ളിക്കളയുന്ന പലതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

 ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, പുളിച്ച് തികട്ടല്‍, വായിലും തൊണ്ടയിലും പുളി രസം എന്നിവയെല്ലാം നെഞ്ചെരിച്ചിലിന്റെ പ്രധാന ലക്ഷണങ്ങളാണ്. നെഞ്ചെരിച്ചില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളെ ശ്രദ്ധിക്കുക. മാത്രമല്ല കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കൃത്രിമ നിറം ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നവയാണെന്ന് 'ജമാ ഇന്റേണൽ മെഡിസിനി' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇടയ്ക്കിടെ ഉണ്ടാകുന്നതും നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തുന്നതുമായ നെഞ്ചെരിച്ചില്‍, 'ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം' (Gastroesophageal reflux disease (GERD) ആയി കണക്കാക്കപ്പെടുന്നു. ഈ അവസ്ഥയിൽ എത്തിപ്പെട്ടാൽ നിങ്ങളുടെ അന്നനാളത്തെ ഗുരുതരമായി ബാധിച്ചേക്കാം. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യയ്ക്കും വഴിവയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നെഞ്ചെരിച്ചിലിനെ തടയാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും നെഞ്ചെരിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തിയാൽ സാധാരണവും ദുർബലപ്പെടുത്തുന്നതുമായ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ പല കേസുകളിലും നിയന്ത്രിക്കാനാകുമെന്നതിന് തെളിവുകളുണ്ടെന്ന് 'നഴ്‌സ്സ് ഹെൽത്ത് സ്റ്റഡി' നടത്തിയ പഠനത്തിൽ പറയുന്നു.

ജനിക്കുന്ന കുട്ടികളെക്കാള്‍ കൂടുതല്‍പ്പേര്‍ ഒരു വര്‍ഷം മരിക്കുന്നു; അപകട മുനമ്പില്‍ ഒരു രാജ്യം.!
 

click me!