
ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ഒന്നിലധികം ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കരൾ ഉൽപ്പാദിപ്പിക്കുന്ന ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ.
ആരോഗ്യമുള്ള കോശങ്ങൾ ഉണ്ടാക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ് തുടങ്ങി നിരവധി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാം. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാലിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാലുകൾക്ക് എപ്പോഴും തണുപ്പ് അനുഭവപ്പെടാം. വേനൽക്കാലത്ത് പോലും കാലുകൾക്ക് തണുപ്പ് ഉള്ളതായി തോന്നിപ്പിക്കാം. ഇത് PAD (Peripheral arterial disease) ഉണ്ടെന്നതിൻ്റെ ലക്ഷണം കൂടിയാണ്.
രണ്ട്...
ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാലുകളിലെ ചർമ്മത്തിന് നിറമാറ്റം ഉണ്ടാകാം. പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന രക്തപ്രവാഹം കുറയുന്നതുമൂലം കോശങ്ങൾക്ക് ശരിയായ പോഷണം ലഭിക്കാത്തതാണ് ഇതിന് കാരണം. ചർമ്മം വിളറിയതായി കാണപ്പെടാൻ ഇടയാക്കും.
മൂന്ന്...
PAD യുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് കാല് വേദന. കാലുകളുടെ ധമനികൾ അടഞ്ഞിരിക്കുമ്പോൾ ആവശ്യമായ അളവിൽ ഓക്സിജൻ അടങ്ങിയ രക്തം താഴത്തെ ഭാഗത്ത് എത്തുകയില്ല. ഇത് കാലിന് ഭാരവും ക്ഷീണവും ഉണ്ടാക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ള മിക്ക ആളുകൾക്കും കൈകാലുകളിൽ വേദന അനുഭവപ്പെടാം.
നാല്...
കാലിൽ മുറിവ് വന്നാൽ ഉണങ്ങാതിരിക്കുന്നതാണ് മറ്റൊരു ലക്ഷണം. മോശം രക്തചംക്രമണം മൂലമാണ് ഈ അവസ്ഥ സാധാരണയായി ഉണ്ടാകുന്നത്. വളരെ സാവധാനത്തിൽ മുറിവ് ഉണങ്ങുന്നത് ഉയർന്ന ബിപിയുടെ ലക്ഷണമാണ്.
വെറും വയറ്റിൽ ഇവ കഴിക്കൂ, ഭാരം കുറയ്ക്കാൻ സഹായിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam