Latest Videos

Holi 2024 : വര്‍ണ്ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷം ; അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ

By Web TeamFirst Published Mar 25, 2024, 9:33 AM IST
Highlights

ആഘോഷത്തിനിടെ മാസ്ക് ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിറത്തിലും പുകയിലും വായുവിലുമുള്ള ഹാനികരമായ പൊടിപടലങ്ങള്‍ ശരീരത്തിനുള്ളിലെത്താതിരിക്കാന്‍ ഈ മുന്‍കരുതല്‍ നിര്‍ബന്ധമാണ്‌. 
 

ഇന്ന് ഹോളി. നിറങ്ങളുടെ ആഘോഷമായ ഹോളിയെ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് രാജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു. തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിൻ‍റെ വരവായും ഹോളിയെ കാണാം. 

ഹോളി ആഘോഷത്തിന്റെ രണ്ടാം ദിനത്തിലാണ് നിറങ്ങൾ പരസ്പരം വാരിയണിയുന്ന ആഘോഷങ്ങൾ നടക്കുന്നത്. സന്തോഷവും സ്വാതന്ത്ര്യവും ഹോളിയുടെ പ്രത്യേകതകളാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും നിറംചാർത്താനുളള സ്വാതന്ത്രമാണ് ഹോളിദിനത്തിലുളളത്. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങൾ ഒത്തുകൂടി തെരുവുകളെ വർണ്ണമയമാക്കുന്ന ഹോളി ഉത്സവത്തിൽ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു.

ഹോളി ആഘോഷം ; എടുക്കാം ചില മുൻകരുതലുകൾ...

ഹോളി ആഘോഷത്തിൽ ചില മുൻകരുതലുകൾ കൂടി എടുക്കേണ്ടതുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളി ഏവർക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ നിറങ്ങൾ നിങ്ങളെ ആഹ്ലാദത്തിമിർപ്പിലാക്കുന്നതിനൊപ്പം ആരോഗ്യത്തിന് ദോഷകരമാകുന്നുമുണ്ട്. 

ഒന്ന്...

ആഘോഷത്തിനിടെ മാസ്ക് ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിറത്തിലും പുകയിലും വായുവിലുമുള്ള ഹാനികരമായ പൊടിപടലങ്ങൾ ശരീരത്തിനുള്ളിലെത്താതിരിക്കാൻ ഈ മുൻകരുതൽ നിർബന്ധമാണ്‌. 

രണ്ട്...

കെമിക്കലുകൾ അടങ്ങിയ കളറുകൾ അലർജി, ചൊറിച്ചിൽ തുടങ്ങിയ ചർമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സിന്തറ്റിക്‌ നിറങ്ങളിലെ രാസവസ്‌തുക്കൾ വായുനാളിക്ക്‌ അസ്വസ്ഥതയുണ്ടാക്കി ആസ്‌മ ലക്ഷണങ്ങൾക്ക്‌ വഴിവയ്‌ക്കാം. 

മൂന്ന്...

അമിതമായ ചൂടും ഈർപ്പവും ആസ്‌മ രോഗികൾക്ക്‌ അത്ര നല്ലതല്ല. ഇതിനാൽ ദീർഘനേരം വെയിലത്ത്‌ നിന്നു കൊണ്ടുള്ള ഹോളി ആഘോഷങ്ങൾ ഒഴിവാക്കണം.
 
നാല്...

ഹോളി നിറങ്ങളിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകൾ, കരൾ, ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കും. 

മുഖത്തെ എണ്ണമയം മാറ്റാൻ പരീക്ഷിക്കാം ഈ കിടിലൻ ഫേസ് പാക്ക്

 


 

click me!