
എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്സ് ആരും തന്നെ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മേക്കപ്പ് ഇട്ടാലൊന്നും ഇത്തരക്കാരുടെ ഫെയ്‌സിൽ നിൽക്കില്ല.
ചര്‍മത്തിലെ കുരുക്കള്‍, മുഖക്കുരു, കറുത്തപാടുകള്‍ എന്നിവയെല്ലാം എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് തലവേദനയാണ്. എണ്ണമയമുള്ള ചര്‍മത്തിന് തിളക്കം നല്‍കാനും ചര്‍മപ്രശ്‌നങ്ങള്‍ കുറയ്ക്കാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഫേസ് പാക്കിനെ കുറിച്ചാണ് താഴേ പറയുന്നത്...
മഞ്ഞളും കടലമാവുമാണ് ഇതിൽ പ്രധാനമായി ഉപയോഗിക്കുന്നത്. മുഖത്തെ കറുത്ത പാടുകൾ മാറാനും ഇരുണ്ട നിറം അകറ്റാനും ഈ പാക്ക് ഏറെ ഗുണം ചെയ്യും. ഇനി എങ്ങനെയാണ് ഈ പാക്ക് ഇടേണ്ടതെന്ന് നോക്കാം...
മഞ്ഞള്‍ കടലമാവ് ഫേസ് പാക്ക്...
കടലമാവ് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ അര ടീസ്പൂണ്‍
ബേക്കിങ് സോഡ അര ടീസ്പൂണ്‍
വെള്ളം 3 ടീസ്പൂൺ
എല്ലാം കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. ബേക്കിങ് സോഡ ചിലര്‍ക്ക് അലര്‍ജ്ജിയാവാം. അങ്ങനെയുള്ളവര്‍ ബാക്കി ചേരുവകള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ മതി. മുഖക്കുരു കുറയ്ക്കാന്‍ ഈ പാക്ക് വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ചർമ്മകാന്തി നേടാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam