മുഖത്തെ ചുളിവുകൾ ഈസിയായി അകറ്റാം; ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published Dec 25, 2020, 10:35 PM IST
Highlights

ഇനി മുതൽ നാച്ച്വറലായി തന്നെ മുഖത്തെ സൗന്ദര്യം സംരക്ഷിക്കാനാകും. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്...

ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും പ്രായക്കുടൂതലാകുമ്പോള്‍. ഇനി മുതൽ നാച്ച്വറലായി തന്നെ മുഖത്തെ സൗന്ദര്യം സംരക്ഷിക്കാനാകും. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്...

ഒരു പഴത്തിന്റെ പള്‍പ്പും നന്നായി വിളഞ്ഞ അവക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. മുഖത്തും കൈകളിലും കാലുകളിലും ഇത് തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പാക്കാണിത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്...

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ കറുത്ത പാടുകൾ മാറാൻ മികച്ചൊരു ഫേസ് പാക്കാണിത്.

 

click me!