മഞ്ഞൾ കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ; മുഖത്തെ കറുത്ത പാട്, ചുളിവുകൾ എന്നിവ അകറ്റാം

By Web TeamFirst Published Mar 14, 2019, 11:18 AM IST
Highlights

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, ചുളിവുകൾ എന്നിവ അകറ്റാൻ  നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ. മുഖം തിളങ്ങാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം മഞ്ഞൾ ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ പൊടി. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും ഏറ്റവും നല്ലതാണ് മഞ്ഞൾ. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, ചുളിവുകൾ എന്നിവ അകറ്റാൻ  നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ. മുഖം തിളങ്ങാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം മഞ്ഞൾ ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

മഞ്ഞളും തേനും... 

വീട്ടിൽ ചെയ്യാവുന്ന ഫേസ് പാക്കുകളിലൊന്നാണ് മഞ്ഞളും തേനും കൊണ്ടുള്ള ഫേസ് പാക്ക്. രണ്ട് ടീസ്പൂൺ തേനും അരടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ പാലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക. മിശ്രിതം സെറ്റായി കഴിഞ്ഞാൽ മുഖത്തിടാം. 15 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസം ഈ പാക്ക് പുരട്ടാം. 

കുക്കുമ്പറും മഞ്ഞളും...

കണ്ണിന് തണുപ്പ് കിട്ടാൻ വെള്ളരിക്ക കണ്ണിൽവയ്ക്കാറുണ്ട്. മുഖക്കുരു മാറാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും അരടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. അരമണിക്കൂർ മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. 

തെെരും മഞ്ഞളും....

തെെര് ഉപയോ​ഗിച്ച് നമ്മൾ മുഖം മസാജ് ചെയ്യാറുണ്ട്. ഇനി മുതൽ തെെര് മാത്രം പോരാ. തെെരിൽ അൽപം മഞ്ഞളും രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഈ പാക്ക് പുരട്ടാം. 

click me!