ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ; വീട്ടിലുണ്ട് മൂന്ന് പരിഹാരം

Web Desk   | Asianet News
Published : Jul 30, 2020, 08:38 PM IST
ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ; വീട്ടിലുണ്ട് മൂന്ന് പരിഹാരം

Synopsis

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്..അറിയാം എന്തൊക്കെയാണെന്ന്....?

ചുണ്ട് വരണ്ട് പൊട്ടുന്നത് തണുപ്പ് കാലത്ത് അധികം പേരിലും കണ്ട് വരുന്ന പ്രശ്നമാണ്. വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവും എസി മുറിയില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കപ്പെടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്..അറിയാം എന്തൊക്കെയാണെന്ന്...

ഒന്ന്...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ചതാണ് ലിപ് ബാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. ചുണ്ടുകള്‍ വരണ്ടിരിക്കാതിരിക്കാന്‍ ഇത് ഏറെ ​ഗുണം ചെയ്യും.

രണ്ട്...

തേനിൽ ആന്റി ഓക്സി‍ഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വളരെ വരണ്ടതോ പൊട്ടുന്നതോ ആയ അധരങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഏതെങ്കിലും ഒരു നേരം അൽപം തേൻ ചുണ്ടിൽ പുരട്ടുന്നത് ശീലമാക്കുക.

മൂന്ന്...

 ഗ്രീൻ ടീ ബാ​ഗ് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം ടീ ബാ​ഗ് ഉപയോ​ഗിച്ച് മൃദുവായി ചുണ്ടുകളിൽ തടവുക. ഇത് ചുണ്ടുകൾ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കും.

വര്‍ക്ക് ഫ്രം ഹോം' നിങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന അഞ്ച് പ്രശ്‌നങ്ങള്‍....
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ