​​ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ 6 എളുപ്പ വഴികൾ

Published : Jun 09, 2019, 10:10 PM ISTUpdated : Jun 10, 2019, 01:13 PM IST
​​ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ 6 എളുപ്പ വഴികൾ

Synopsis

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ്  ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. അല്ലെങ്കിൽ രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.  

​ഗ്യാസ് ട്രബിൾ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണമോ, ശീലങ്ങളിലുള്ള മാറ്റമോ, ദഹനക്കേടോ, ഉറക്കമില്ലായ്മയോ ഇതെല്ലാം ആദ്യം ബാധിക്കുന്നത് വയറിനെയാണ്. ഗ്യാസ് വന്നാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണ്. ​​ഗ്യാസ് ട്രബിൾ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

 മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കഴിക്കാം. 

രണ്ട്...

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ്  ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.

മൂന്ന്...

കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. 

നാല്...

വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാവുന്നതാണ്. 

അഞ്ച്...

 തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.

ആറ്...

 ഇഞ്ചി ചതച്ച് അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റും.അല്ലെങ്കിൽ ഇഞ്ചി നീര് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ