
ഇന്ന് മിക്കവരുടെയും പ്രശ്നമാണ് മൈഗ്രേയ്ൻ. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേയ്ന്‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.
സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. പിറ്റേ ദിവസത്തെ പകലിനെക്കൂടി ഇത് നഷ്ടപ്പെടുത്തുന്നു. മൈഗ്രേയ്ൻ ഉള്ളവർക്ക് നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്...
ഒന്ന്...
സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വർധിപ്പിക്കുകയേയുള്ളൂ.
രണ്ട്...
കിടക്കുന്നതിനു തൊട്ടുമുൻപു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂർ കഴിഞ്ഞേ ഉറങ്ങാവൂ.
മൂന്ന്...
മൈഗ്രേയ്ൻ വഷളാക്കുന്ന ഭക്ഷണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈൻ, ചീസ്, യീസ്റ്റ്, ഫുഡ് പ്രിസർവേറ്റീവ്സ് എന്നിവ അവയിൽ ചിലതാണ്. മോണോസോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയ കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കണം. ഓരോരുത്തർക്കും അവരവരുടെ ശരീരം നിഷേധിക്കുന്ന ഭക്ഷണം ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാണ് പ്രധാനം.
നാല്...
സന്ധ്യയാകുമ്പോൾതന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളിൽ രാത്രി ഹോട്ടൽ ഫുഡ് ഒഴിവാക്കുക. ഇതിൽ ചേർക്കുന്ന നിറവും രുചിവർധക പദാർഥങ്ങളും മൈഗ്രേൻ വഷളാക്കും.
അഞ്ച്...
ഓഫീസ് ജോലിയുടെ ബാക്കി രാത്രി വീട്ടിലിരുന്നു തീർക്കുന്ന രീതിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ മാറ്റിവയ്ക്കാം. അധികസമയം കംപ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്നാൽ മൈഗ്രേയ്ൻ കൂട്ടാം.
ആറ്...
ഉറക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സ്ട്രെസ് നൽകും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.
ഏഴ്...
മൈഗ്രേയ്ൻ കുറയാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേയ്ൻ കുറയ്ക്കാൻ സഹായിക്കും.
എട്ട്...
പുതിനയിലയുടെ നീരും കറ്റാർവാഴ ജെല്ലും ചേർത്ത് നെറ്റിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മൈഗ്രേയ്ൻ ഉണ്ടാകുമ്പോഴൊക്കെ ഇത് പുരട്ടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam