ഇവ ഉപയോ​ഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം

Published : Jan 03, 2023, 07:34 PM IST
ഇവ ഉപയോ​ഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം

Synopsis

താരൻ മുടിയുടെ ആരോ​ഗ്യത്തെ മാത്രമല്ല മുഖത്തും പുറം തോളിലും പല തരത്തിലുള്ള പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഈ ഭാഗങ്ങളിലെല്ലാം മുഖക്കുരു അല്ലെങ്കിൽ ഇടയ്ക്കിടെ ചൊറിച്ചിൽ ഉണ്ടാകാം. 

താരൻ എന്ന പ്രശ്നം വളരെ സാധാരണമാണ്. എന്നാൽ നിങ്ങൾ ഈ പ്രശ്നം കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കും. താരൻ മുടിയുടെ ആരോ​ഗ്യത്തെ മാത്രമല്ല മുഖത്തും പുറം തോളിലും പല തരത്തിലുള്ള പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഈ ഭാഗങ്ങളിലെല്ലാം മുഖക്കുരു അല്ലെങ്കിൽ ഇടയ്ക്കിടെ ചൊറിച്ചിൽ ഉണ്ടാകാം. താരൻ ഉണ്ടാകാനുള്ള കാരണങ്ങളും ഒരേ സമയം വ്യത്യസ്ത ആളുകളിൽ വ്യത്യസ്തമായിരിക്കും. തലയിൽ താരൻ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

മുടിയിൽ പോഷകാഹാരക്കുറവ്
ചർമ്മത്തിന്റെ പിഎച്ച് നിലയിലെ അപചയം
ശരീരത്തിൽ ജലത്തിന്റെ അഭാവം
കെമിക്കൽ ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം
തലയോട്ടി വൃത്തിയായി സൂക്ഷിക്കാത്തത്.

താരൻ അകറ്റാൻ വീട്ടിൽ ചെയ്യാവുന്നത്...

ഒന്ന്...

താരൻ അകറ്റാൻ നാരങ്ങയും വെളിച്ചെണ്ണയും ഫലപ്രദമാണ്. 2-3 സ്പൂൺ വെളിച്ചെണ്ണയും 1 സ്പൂൺ നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക.

രണ്ട്...

ഉലുവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരൻ തടയുകയും ചെയ്യുന്നു. വിറ്റാമിൻ സി സമ്പന്നമായ, ചെമ്പരത്തി മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയുവാനും സഹായിക്കും. ഉലുവ പൊടിച്ചത് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. താരൻ‌ അകറ്റാൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

ഒരു ടീസ്പൂൺ ആര്യവേപ്പില പൊടിച്ചത് നാല് ടീസ്പൂൺ വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് തലയിൽ പുരട്ടി 20 മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂർ നേരം വച്ചതിനു ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നേ തവണ ഈ പാക്ക് ഇടാം. 

വൃക്കരോ​ഗമുള്ളവർ കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്