വിണ്ടുകീറിയ ചുണ്ടുകൾ അകറ്റുന്നതിന് ഇതാ ചില പൊടിക്കെെകൾ

By Web TeamFirst Published May 28, 2023, 9:09 PM IST
Highlights

വിണ്ടുകീറിയ ചുണ്ടുകൾക്കൊപ്പമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുണ്ടുകളെ അണുവിമുക്തമാക്കാനും തുറന്ന വ്രണങ്ങളിൽ നിന്ന് അണുബാധ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.

വരണ്ട് പൊട്ടുന്ന ചുണ്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ?. തണുപ്പ് കാലത്താണ് ഈ പ്രശ്നം പലരിലും കൂടുതലായി കണ്ട് വരുന്നത്. ചുണ്ടുകൾക്ക് ജലാംശം, പോഷണം എന്നിവ നൽകുക എന്നതാണ് ഈ പ്രശ്നം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത്. ചുണ്ടുകൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, സ്വയം ജലാംശം നിലനിർത്താതിരിക്കുക എന്നതാണ്. ലിപ് ബാമുകൾ തീർച്ചയായും ഇതിന് പരിഹാരമാണ്. എന്നിരുന്നാൽ പോലും ചില പൊടിക്കെെകൾ ഉപയോഗിച്ച് വരണ്ട ചുണ്ടുകൾ അകറ്റാനാകും. 

വിണ്ടുകീറിയ ചുണ്ടുകൾ അകറ്റുന്നതിന് ഇതാ ചില പരിഹാരങ്ങൾ...

 വെളിച്ചെണ്ണ...

വിണ്ടുകീറിയ ചുണ്ടുകൾക്കൊപ്പമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുണ്ടുകളെ അണുവിമുക്തമാക്കാനും തുറന്ന വ്രണങ്ങളിൽ നിന്ന് അണുബാധ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകളെ മിനുസമാർന്നതും മൃദുവുമാക്കുന്നതിന് ആവശ്യമായ ജലാംശം നൽകുന്നു. ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക.

 തേനും പെട്രോളിയം ജെല്ലിയും...

ചർമ്മത്തെ മൃദുവാക്കാനും പരിപോഷിപ്പിക്കാനും വരണ്ടതാകുന്നത് തടയുവാനും പെട്രോളിയം ജെല്ലി വ്യാപകമായി ഉപയോഗിക്കുന്നു. വാസ്‌ലിനും തേനും സംയോജിപ്പിക്കുന്നതിലൂടെ വിണ്ടു കീറിയ ചുണ്ടുകൾക്ക് വളരെ ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കൂടാതെ,  വിള്ളലുകളിൽ നിന്നും വ്രണങ്ങളിൽ നിന്നും അണുബാധ ഉണ്ടാകുന്നതിൽ നിന്ന് തടയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തേനിനുണ്ട്. 

ടീ ബാഗുകൾ...

വിണ്ടുകീറിയ ചുണ്ടുകൾക്ക് ഫലപ്രദമായ പ്രതിവിധിയാകാൻ ഗ്രീൻ ടീക്ക് കഴിയില്ലെങ്കിലും, വരൾച്ച മൂലമുണ്ടാകുന്ന കത്തുന്നത് പോലുള്ള വേദന ഒഴിവാക്കാൻ ഇതിന് കഴിയും. ഗ്രീൻ ടീ ബാഗ് കുറച്ച് മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കി വെച്ച ശേഷം ചുണ്ടിൽ വയ്ക്കുക. നിങ്ങൾക്ക് ദിവസത്തിൽ ഒരിക്കൽ കുറച്ച് മിനിറ്റ് നേരം ഇത് ചുണ്ടി വയ്ക്കാവുന്നതാണ്.

കറ്റാർവാഴ ജെൽ...

ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് വായുവിൽ നിന്ന് ഈർപ്പം വലിച്ചുകൊണ്ട് കറ്റാർവാഴ ജെൽ പ്രവർത്തിക്കുന്നു. ഇത് ചുണ്ടുകളിൽ ജലാംശം നിലനിർത്താനും അവ ഉണങ്ങുന്നത് തടയാനും സഹായിക്കുന്നു. ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടി പുരട്ടി മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും.

വെള്ളരിക്ക നീര്...

വിണ്ടുകീറിയ ചുണ്ടുകളെ ചികിത്സിക്കുന്നതിനുള്ള മികച്ച ജലാംശം നൽകുന്ന ‌പ്രതിവിധിയാണ് വെള്ളരിക്ക. വെള്ളരിക്കയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി 10-15 മിനുട്ട് നേരം വയ്ക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ ചെയ്യേണ്ടതാണ്.

കറ്റാർവാഴയിൽ പോളിസാക്രറൈഡുകൾ എന്ന തന്മാത്രകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഈർപ്പം ബന്ധിപ്പിക്കുന്നതിനും ചുണ്ടുകളിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. വിണ്ടുകീറിയ ചുണ്ടുകൾക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്, കാരണം പോളിസാക്രറൈഡുകൾ ചർമ്മത്തെ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് വ്രണങ്ങൾ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.

Read more ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

 

click me!