Dandruff : താരൻ അകറ്റാൻ‌ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

By Web TeamFirst Published Mar 8, 2022, 9:01 PM IST
Highlights

തൈര് പ്രോട്ടീനുകളാൽ സമ്പുഷ്ടമായതിനാൽ മുടി കണ്ടീഷൻ ചെയ്യാൻ അത്യുത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാരണം താരൻ തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് നാരങ്ങ. രണ്ട്  ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും(dry skin) തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ അകറ്റാൻ‌ ചില പ്രകൃതിദത്തമായ ഹെയർ പാക്കുകൾ പരീക്ഷിക്കാം...

തെെര്...

തൈര് പ്രോട്ടീനുകളാൽ സമ്പുഷ്ടമായതിനാൽ മുടി കണ്ടീഷൻ ചെയ്യാൻ അത്യുത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാരണം താരൻ തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് നാരങ്ങ. രണ്ട്  ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

‌മുട്ടയുടെ വെള്ള...

മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ആര്യവേപ്പില...

ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് മികച്ചതാണ് ആര്യവേപ്പില. അഞ്ചോ ആറോ വേപ്പില രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി തലയിൽ പുരട്ടാം. ഇത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

ഉലുവ...

ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാൻ സഹായിക്കുന്നു, കൂടാതെ മുടിയുടെ വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിൽ വലിയ അളവിൽ ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നൽകുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുതിർത്ത ഉലുവ തലയിൽ തേച്ചിട്ട ശേഷം ഉണങ്ങി കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

താരനും മുടികൊഴിച്ചിലും അകറ്റാൻ ഒരു കിടിലൻ ഹെയർ പാക്ക്

കറ്റാർവാഴ...

കറ്റാർവാഴയുടെ(aloe vera) ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പും പ്രോട്ടീനും അടങ്ങിയതിനാൽ മുടി കണ്ടീഷനിംഗ് ചെയ്യാൻ ഇത് ഉത്തമമാണ്. ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചേർത്ത് തലയിലിടുന്നത് താരൻ അകറ്റുക മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.


 

click me!