Lemon Water : നാരങ്ങ വെള്ളം അമിതമായി കുടിക്കരുത് ; കാരണം ഇതാണ്

Web Desk   | Asianet News
Published : May 05, 2022, 02:03 PM ISTUpdated : May 05, 2022, 02:56 PM IST
Lemon Water : നാരങ്ങ വെള്ളം അമിതമായി കുടിക്കരുത് ; കാരണം ഇതാണ്

Synopsis

'ഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുക, നിർജ്ജലീകരണം തടയുക, ദഹനക്കേട് കുറയ്ക്കുക എന്നിങ്ങനെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ അധിക നാരങ്ങ വെള്ളം നിങ്ങൾക്ക് അപകടകരമാണ്...'- കൺസൾട്ടന്റ് ഫിസിയോതെറാപ്പിസ്റ്റും സർട്ടിഫൈഡ് ഡയറ്റ് കൗൺസിലറുമായ ഡോ. സ്വാതി റെഡ്ഡി പറഞ്ഞു. 

നാരങ്ങ വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിന് ​ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാർശ്വഫലങ്ങൾ കൂടിയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ് നാരങ്ങ വെള്ളം. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങ വെള്ളം പ്രതിരോധസംവിധാനെ മെച്ചപ്പെടുത്തുന്നു.

ഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുക, നിർജ്ജലീകരണം തടയുക, ദഹനക്കേട് കുറയ്ക്കുക എന്നിങ്ങനെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ അധിക നാരങ്ങ വെള്ളം നിങ്ങൾക്ക് അപകടകരമാണ്...- കൺസൾട്ടന്റ് ഫിസിയോതെറാപ്പിസ്റ്റും സർട്ടിഫൈഡ് ഡയറ്റ് കൗൺസിലറുമായ ഡോ. സ്വാതി റെഡ്ഡി പറഞ്ഞു. 

ഉയർന്ന അസിഡിറ്റി ഉള്ള സിട്രസ് പഴങ്ങളിലൊന്നാണ് നാരങ്ങ. നാരങ്ങ ദന്തസംബന്ധമായ ഹൈപ്പർസെൻസിറ്റിവിറ്റിയ്ക്കും പല്ല് പൊട്ടുന്നതിനും കാരണമാകും. സിട്രസ് പഴങ്ങൾ പലപ്പോഴും മൈഗ്രേയ്നും തലവേദനയും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന പ്രകൃതിദത്തമായ മോണോഅമിൻ ആയ ടൈറാമിൻ ഉത്പാദിപ്പിക്കുന്നതിനാലാകാം ഇത്. നിങ്ങൾ കടുത്ത തലവേദന അനുഭവിക്കുന്ന ഒരാളാണെങ്കിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ വിദ​ഗ്ധർ പറയുന്നു. സിട്രസ് പഴങ്ങളും മൈഗ്രെയിനും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ധാരാളം സിട്രസ് പഴങ്ങൾ കഴിക്കുന്ന ആളുകൾ പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ഓക്കാനം, ഛർദ്ദി എന്നിവ അലട്ടുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ളവർ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. സ്വാതി റെഡ്ഡി പറഞ്ഞു.

സിട്രസ് പഴങ്ങൾ വായിൽ അൾസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു. അപകടകരമായ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കൾ നാരങ്ങയിൽ ഉണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. നാരങ്ങ അല്ലാതെ വിറ്റാമിൻ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഒന്ന്...

വിറ്റാമിൻ സി മാത്രമല്ല, ഫൈബർ ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, വിറ്റാമിൻ എ, ബി, ഇ, കെ തുടങ്ങിയ നിരവധി പോഷകങ്ങൾ സമ്പന്നമാണ് ബ്രോക്കോളി. ഇത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

രണ്ട്...

യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കിവിയിൽ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മൂന്ന്...

വിറ്റാമിൻ സി, എ, ഇ, കെ ഫൈബർ, പൊട്ടാസ്യം എന്നിവയുടെ പപ്പായ. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പപ്പായയിലെ സംയുക്തങ്ങൾ സഹായിക്കും.

നാല്...

നെല്ലിക്ക വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നായതിനാൽ, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും ദഹന പ്രവർത്തനത്തെയും പിന്തുണയ്ക്കാൻ നെല്ലിക്ക സഹായിക്കും. 

അഞ്ച്...

സ്ട്രോബെറി നിങ്ങളുടെ ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളാലും നിറഞ്ഞ സ്ട്രോബെറി വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്.

ഉദ്ധാരണക്കുറവ് പരിഹരിക്കാൻ മുരിങ്ങയ്ക്ക സഹായിക്കുമോ? പഠനം പറയുന്നു


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്ലഡ് ക്യാൻസർ : ഈ ഏഴ് പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Health Tips : ഫ്ളാക്സ് സീഡ് പൊടി ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ആരോ​ഗ്യ​ഗുണങ്ങൾ