
കേരളത്തിലടക്കം മിക്ക സംസ്ഥാനങ്ങളിലും പനി കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ കൊവിഡ് കേസുകളും ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൂടുകയാണ്. അതിനാല്‍ തന്നെ പനിയും കൊവിഡും തമ്മില്‍ തിരിച്ചറിയാതെ പലരും ആശയക്കുഴപ്പത്തിലാകുന്നുണ്ട്. കൊവിഡ് പരിശോധന നടത്തുക എന്നത് തന്നെയാണ് ഇക്കാര്യത്തില്‍ പരിഹാരമായി ചെയ്യാനുള്ളത്.
എന്നാല്‍ പനിയും കൊവിഡ് കേസുകളും ഒരുപോലെ ഉയരുന്നതിനാല്‍ തന്നെ പലരും പരിശോധന നടത്തുന്നുമില്ല. പിന്നെങ്ങനെയാണ് പനിയും കൊവിഡും തമ്മില്‍ തിരിച്ചറിയാൻ സാധിക്കുക? ഈ നാല് പ്രധാന ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെ തന്നെ നിങ്ങള്‍ക്ക് അത് വ്യക്തമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവയെതെല്ലാം എന്നറിയാം...
ഒന്ന്...
ശ്വാസതടസം ആണ് ഇതിലൊരു ലക്ഷണം. കൊവിഡ് പിടിപെട്ടവരിലാണെങ്കില്‍ രോഗബാധയേറ്റ സമയത്തോ ഇതിന് ശേഷമോ എല്ലാം ശ്വാസതടസം കണ്ടേക്കാം. ഇത് നിര്‍ബന്ധമല്ല. എന്നാല്‍ ശ്വാസതടസം കാണുകയാണെങ്കില്‍ തീര്‍ച്ചയായും അത് സാധാരണ പനിയല്ല- കൊവിഡ് ആണെന്ന് ഉറപ്പിക്കാം.
രണ്ട്...
കാര്യമായ തളര്‍ച്ച അനുഭവപ്പെടുന്നതായും പലരും പരാതിപ്പെടുന്നുണ്ട്. ഇതും സാധാരണ പനിയില്‍ വരുന്ന ലക്ഷണമല്ല. ഇത്തരത്തില്‍ അസഹനീയമായ തളര്‍ച്ച തോന്നുകയാണെങ്കില്‍ അത് കൊവിഡ് ആകാനുള്ള സാധ്യത ഏറെയാണ്. ഇത് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുകയും ചെയ്യാം.
മൂന്ന്...
പനി ബാധിച്ചവരിലും ചുമയോ ജലദോഷമോ എല്ലാം കാണാം. എന്നാല്‍ ചുമ മാത്രമായി, അതും വരണ്ട ചുമയാണെങ്കില്‍ അതും കൊവിഡിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
നാല്...
ശരീരത്തിന്‍റെ താപനിലയുടെ കാര്യത്തിലും സാധാരണ പനിയും കൊവിഡും വ്യത്യസ്തപ്പെട്ടിരിക്കുന്നു. സാധാരണ പനിയാണെങ്കില്‍ താപനില നല്ലതുപോലെ ഉയരാം. എന്നാല്‍ കൊവിഡാണെങ്കില്‍ ഇടവിട്ട് ചെറിയ പനി മാത്രമേ കാണൂ. ഇതും ഇവ തമ്മില്‍ തിരിച്ചറിയാനുള്ള മാര്‍ഗം തന്നെയാണ്.
ആദ്യമേ സൂചിപ്പിച്ചത് പോലെ ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഉടൻ തന്നെ കൊവിഡാണെന്ന ്സ്വയം നിര്‍ണയിക്കരുത്. തീര്‍ച്ചയായും ടെസ്റ്റ് ചെയ്ത് ഫലം വന്ന ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read:- വൃഷണത്തിലെ ക്യാൻസര്‍; യുവാക്കള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...