പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്; പുകവലിയുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങള്‍

Published : May 22, 2023, 08:30 PM IST
പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്; പുകവലിയുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങള്‍

Synopsis

പുകവലി ആകെ ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമാണെന്ന് ധാരാളം പേര്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യാസ്ഥ അതല്ല. പുകവലിക്ക് പല അനന്തരഫലങ്ങളുമുണ്ട്. പ്രത്യേകിച്ച് വായയുടെ ആരോഗ്യത്തെയാണ് അത് അധികമായി ബാധിക്കുന്നത്. 

പുകവലി ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്ന ദുശീലമാണെന്നത് ആരും പറഞ്ഞുതരേണ്ടതില്ല, അല്ലേ? അത്രത്തോളം പുകവലിയുടെ മോശം വശങ്ങള്‍ ഇന്ന് ഏവര്‍ക്കുമറിയാം. 

എന്നാല്‍ പുകവലിയെ കുറിച്ച് പറയുമ്പോള്‍ തന്നെ അധികപേരും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയാണ് പങ്കുവയ്ക്കാറ്. ഇതോടെ പുകവലി ആകെ ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമാണെന്ന് ധാരാളം പേര്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യാസ്ഥ അതല്ല. പുകവലിക്ക് പല അനന്തരഫലങ്ങളുമുണ്ട്. പ്രത്യേകിച്ച് വായയുടെ ആരോഗ്യത്തെയാണ് അത് അധികമായി ബാധിക്കുന്നത്. 

എങ്ങനെയെല്ലാമാണ് വായുടെ ആരോഗ്യത്തെ പുകവലി മോശമായി ബാധിക്കുന്നത് എന്നതാണിനി വിശദീകരിക്കുന്നത്. 

മോണയുടെ ആരോഗ്യം...

പതിവായി പുകവലിക്കുന്നത് മോണയുടെ ആരോഗ്യം ക്ഷയിക്കുന്നതിലേക്ക് നയിക്കും. ഇത് പതിയെ പല്ലിന്‍റെ ബലത്തിനെയും ബാധിക്കുന്നു. പുകവലിക്കാരില്‍ രക്തയോട്ടവും കുറയാം. ഇതും മോണയെ നശിപ്പിക്കാം. ഇതോടെ മോണരോഗങ്ങളും അണുബാധയും എല്ലാം പിടിപെടാം. 

പല്ലും കീഴ്ത്താടിയെല്ലും ബാധിക്കപ്പെടുന്നത്...

പതിവായ പുകവലി പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുകളില്‍ തന്നെ സൂചിപ്പിച്ചുവല്ലോ. പല്ല് ലൂസായി വരാനും പല്ല് അടര്‍ന്നുപോരാനുമെല്ലാം പുകവലി കാരണമായി വരാം. അതുപോലെ തന്നെ കീഴ്ത്താടിയെല്ലിന് ബലക്കുറവ് നേരിടാനും പുകവലി കാരണമായി വരുന്നു. ഇത് പിന്നീട് ഭക്ഷണം ചവയ്ക്കുന്നതിനും സംസാരിക്കുന്നതിന് പോലും വിഘാതം സൃഷ്ടിക്കാം. 

ക്യാൻസര്‍...

പുകവലി പല തരത്തിലുള്ള ക്യാൻസര്‍ ബാധയിലേക്കും വഴിയൊരുക്കുന്നുണ്ട്. വായുടെ കാര്യത്തിലേക്ക് വന്നാല്‍ തീര്‍ച്ചയായും 'ഓറല്‍ ക്യാൻസര്‍' അഥവാ വായ്ക്കകത്തുണ്ടാകുന്ന അര്‍ബുദത്തിലേക്കാണ് പുകവലി വഴിയൊരുക്കുന്നത്. കവിളിന്‍റെ ഉള്‍ഭാഗം, നാവ്, ചുണ്ട്, മോണ, അങ്ങ് അകത്തേക്ക് കടന്നാല്‍ അന്നനാളം എന്നിവിടങ്ങളിലെല്ലാം ക്യാൻസര്‍ ബാധിക്കാൻ പുകവലി കാരണമാകാം.

സൗന്ദര്യത്തെയും ബാധിക്കാം...

പുകവലി പല്ലിന്‍റെ ആരോഗ്യത്തെ മാത്രമല്ല അഴകിനെയും ബാധിക്കുന്നതാണ്. പല്ലില്‍ നിറവ്യത്യാസം, കറ, നാവില്‍ കറ, മോണരോഗം അടക്കമുള്ള രോഗങ്ങളുണ്ടാക്കുന്ന വ്യക്തമായ മാറ്റങ്ങള്‍ എന്നിവയെല്ലാം മുഖസൗന്ദര്യത്തെ തന്നെ തകര്‍ക്കുന്നതാണ്. പുകവലി പതിവായവരില്‍ വായ്‍നാറ്റവും ഇതുപോലെ കാണാം. ഇതും സത്യത്തില്‍ വ്യക്തിയുടെ സൗന്ദര്യം പോലെ തന്നെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഘടകമാണ്. 

Also Read:- മോണയില്‍ നിന്ന് രക്തം, പെട്ടെന്ന് മുറിവോ ചതവോ പറ്റുന്നത്; കാരണം ഇതാകാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം