ലോക് ഡൗൺ; അമിത വിശപ്പ് അലട്ടുന്നുണ്ടോ; നിങ്ങൾ ചെയ്യേണ്ടത്...

By Web TeamFirst Published Apr 16, 2020, 9:38 AM IST
Highlights
ഈ ലോക് ഡൗൺ സമയത്ത് ക്യത്യമായ ഡയറ്റ് ഫോളോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് നോക്കാം...
ഈ ലോക് ഡൗൺ കാലം വീട്ടിലിരുന്ന് ബോറടിക്കുന്ന അവസ്ഥയാണ് പലർക്കും. പലരും ടിവിയുടെ മുന്നിലായിരിക്കും. ടിവിയുടെ മുന്നിലിരുന്ന് അമിതമായി കഴിക്കുന്ന ശീലം ചിലർക്കുള്ളതാണ്. ഇത് നല്ല ശീലമല്ലെന്ന് ഓർക്കുക.  അമിതവണ്ണത്തിനും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. 

വീട്ടിൽ വെറുതെയിരിക്കുകയല്ലേ, എന്തെങ്കിലും വെറുതെ കഴിക്കാം എന്ന് തോന്നൽ പൂർണമായി നിയന്ത്രിക്കുകയാണ് വേണ്ടത്. ഈ ലോക് ഡൗൺ സമയത്ത് ക്യത്യമായ ഡയറ്റ് ഫോളോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് നോക്കാം...

ഒന്ന്....

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും.കൂടുതൽ കാലറി ഉള്ളിൽ പോകാതെ നോക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. മുട്ട, തെെര്. പരിപ്പ് വർ​ഗങ്ങൾ പരമാവധി ഉൾപ്പെടുത്തുക.


രണ്ട്...

നാരുകൾ അടങ്ങിയവ ഭക്ഷണങ്ങൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പയർ കടല, പരിപ്പ്, ഓറഞ്ച് തുടങ്ങിയവ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. അത് കൂടാതെ, ദഹനത്തിനും സഹായിക്കും

മൂന്ന്...

വിശപ്പ് തോന്നുന്നുണ്ടെങ്കിൽ തന്നെ ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ബ്രേക്ക്ഫാസ്റ്റിൽ ഇഡ്ഢലി, ഇടിയപ്പം, പുട്ട്, കൊഴുക്കട്ട പോലുള്ള ഉൾപ്പെടുത്തുക. 


നാല്....

വിശപ്പ് അടക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ജലാംശം ധാരാളം ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം അധികം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. മധുര പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ദിവസവും കുറഞ്ഞത് 8 ​​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

 
click me!